മുഖത്ത് ചായങ്ങളില്ല; വിവാഹത്തിനെത്തിയത് പഴയ കോട്ടന്‍ സാരിയുടുത്ത്

വ്യത്യസ്തയായ വധുവിനെ സത്യത്തില്‍ കണ്ടെവരെല്ലാം അമ്പരന്നു. ഇതും ഒരു വധു. നമുക്ക് വിവാഹമെന്നാല്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. വിവാഹ നിശ്ചയം മുതല്‍ ചിലവുകള്‍ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പിങ്ങ്, കല്യാണം വിളി, സ്‌റ്റേജ്, ഭക്ഷണം എന്നിവയ്ക്ക് പുറമേ, ന്യൂജെന്‍ ചടങ്ങുകളായ, ഹല്‍ദി, മെഹന്ദി,സംഗീത്, റിസപ്ഷന്‍, വധുവിനെയും വരനേയും ആനയിക്കാന്‍ പ്രത്യേക സംഘങ്ങള്‍, നൃത്തം, പാട്ട്…അങ്ങനെ നീണ്ടുപോകുന്നു ആഘോഷങ്ങളുടെ പട്ടിക. വീട്ടില്‍ ഒരു വിവാഹം കഴിഞ്ഞാല്‍ കടത്തില്‍ മുങ്ങിയായിരിക്കും ചില വീട്ടുകാരിടെ ശിഷ്ഠ ജീവിതം.
എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. സ്വര്‍ണാഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല, വില കൂടിയ വിവാഹ വസ്ത്രത്തിന് പകരം ധരിച്ചത് മുത്തശ്ശിയുടെ പഴയ കോട്ടന്‍ സാരി. ഇഷ്ടമല്ലെങ്കില്‍ കൂടി വധുവിന് കിലോ കണക്കിന് ഭാരമുള്ള വസ്ത്രവും, സ്വര്‍ണാഭരണങ്ങളും ധരിക്കേണ്ടി വരാരുണ്ട്. ഇതിന് മറുപടിയായിട്ടാണ് ബംഗ്ലാദേശ് സ്വദേശിയും ഡോക്ടറുമായ തസ്‌നി ഇതെല്ലാം വേണ്ടെന്ന് വച്ചത്.
തന്റെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് തസ്‌നിം ഫേസ്ബുക്കില്‍ വിഷയത്തെ കുറിച്ച് പോസ്റ്റിട്ടതോടെയാണ് സംഗതി ലോകമറിയുന്നത്. അതോടെ തസ്‌നിയുടെ നിലപാടിന് ബിഗ് സല്യൂട്ടുമായി നിരവധി പേര്‍ എത്തി.
വധുവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും, വസ്ത്രവുമൊന്നും, വധുവിന്റെ ശരാശരിയില്‍ കവിഞ്ഞ സമ്പത്തിനെയല്ല കാണിക്കുന്നത്. സമൂഹത്തിന് മുന്നില്‍ കാണിക്കാന്‍ പലപ്പോഴും ജനം ഇതിന് നിര്‍ബന്ധിതരാവുകയാണ്. തസ്‌നിം ഫേസ്ബുക്കില്‍ കുറിച്ചു. പലപ്പോഴും മുണ്ട് മുറിക്കിയുടുത്തും, വീടിന്റെ ആധാരം പണയപ്പെടുത്തിയുമാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്
വധുവിന്റെ മേക്കപ്പ് എങ്ങനെയുണ്ട്, എത്ര പവന്‍ സ്വര്‍ണമാണ് അവള്‍ അണിഞ്ഞിരിക്കുന്നത്, വിവാഹവസ്ത്രത്തിന് വിലയെത്ര തുടങ്ങി നിരവധി അടക്കംപറച്ചിലുകള്‍ വിവാഹ വീടുകളില്‍ നാം കേള്‍ക്കാറുണ്ട്. ഇതെല്ലാം ഒഴിവാക്കാനാണ് തസ്‌നി ഇത്തരത്തില്‍ വിവാഹത്തിനെത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും ധരിക്കുന്നതിലല്ല തസ്‌നിയുടെ പ്രതിഷേധം, മറിച്ച് സമൂഹത്തെ ഭയന്ന് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതിനെതിരെയായിരുന്നു തസ്‌നിയുടെ പ്രതിഷേധം. ഈ നിലപാടിലെത്താന്‍ തസ്‌നിക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നു. കുടുംബത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ ഇതിനെ എതിര്‍ത്തുവെങ്കിലും, തസ്‌നിയുടെ ജീവിത പങ്കാളി ഖാലിദും, ചില കുടംബക്കാരും തസ്‌നിയുടെ തീരുമാനത്തിനൊപ്പം ഉറച്ച് നിന്നു.
വധുവെന്നാല്‍ ഹെവി വസ്ത്രങ്ങളും, കിലോ കണക്കിന് ആഭരണങ്ങളും, മേക്കപ്പുമെല്ലാം വേണമെന്ന സമൂഹത്തിലെ അലിഖിത നിയമത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമാണ് തസ്‌നി നടത്തിയത്.
https://www.facebook.com/Malayalivartha


























