ഗൊരഖ്പൂര്‍ ആശുപത്രി ചീഫ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാതശിശുക്കളടക്കം 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ചീഫ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ചുമതലയില്‍ വീഴ്ച വരുത്തിയ ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തായി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു. കുട്ടികളുടെ മരണകാരണം ഓക്‌സിജന്‍ വിതരണം മുടങ്ങിയതല്ല. എന്നാല്‍ എന്തുകൊണ്ട് അഞ്ചുദിവസത്തിനുള്ളില്‍ ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തുവെന്നത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഓക്‌സിജന്‍ വിതണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് കുടിശ്ശിക നല്‍കാനുള്ള കാര്യമോ ഓക്‌സിജന്‍ സിലിണ്ടര്‍ ദൗര്‍ലഭ്യമോ അധികൃതര്‍ അറിയിച്ചിട്ടില്ല. വിതരണ കമ്പനി ആവശ്യത്തിന് ഓക്‌സിജന്‍ ആശുപത്രിയിലെത്തിച്ചില്ല എന്നത് അന്വേഷിക്കും.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ നാഥ് പറഞ്ഞു.
അതേസമയം, കേന്ദ്രത്തില്‍നിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം ഗൊരഖ്പൂരിലേക്ക് എതിരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ദുരന്തം നടന്ന ആശുപത്രിയിലെത്തുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗൊരഖ്പുര്‍. മസ്തിഷ്‌കത്തിലെ അണുബാധ ചികില്‍സക്ക് ഉത്തര്‍പ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരില്‍ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാര്‍ഡിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്.
https://www.facebook.com/Malayalivartha


























