ഒരു ഭക്ഷണശാലയില്‍ തന്നെ എസി, നോണ്‍ എസി വിഭാഗങ്ങളുണ്ടെങ്കില്‍ 18% ജി.എസ്.ടി ബാധകമായിരിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍, പാഴ്‌സലിനും ഇതേ നിരക്ക്

ഒരു ഭക്ഷണശാലയില്‍ തന്നെ എസി, നോണ്‍ എസി വിഭാഗങ്ങളുണ്ടെങ്കില്‍ 18% ചരക്ക്, സേവന നികുതി (ജിഎസ്ടി) ബാധകമായിരിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം ഭക്ഷണശാലകളില്‍ നിന്നു വാങ്ങിക്കൊണ്ടുപോകുന്ന ഭക്ഷണത്തിനും ഇതേ നിരക്കില്‍ നികുതി നല്‍കണം. ജൂലൈ ഒന്നിനു ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍, നോണ്‍ എസി ഭക്ഷണശാലകളില്‍ പന്ത്രണ്ടും എസിയില്‍ പതിനെട്ടും ശതമാനമാണു നികുതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, രണ്ടു വിഭാഗങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് എസിയുടെ നികുതിനിരക്കു ബാധകമാക്കുന്നതാണു പുതിയ ഉത്തരവ്.

എസി അല്ലാത്ത റസ്റ്റോറന്റുകളില്‍ 12% നികുതി നല്‍കിയാല്‍ മതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28% ആണു നികുതി.
https://www.facebook.com/Malayalivartha


























