ഗാരഖ്പുരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്ത്

ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്ത്. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയില്‍ ശിവസേന ആരോപിച്ചു.
ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സേന പറഞ്ഞു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന 'അച്ഛേ ദിന്‍' ഇതുവരെ സാധാരണക്കാര്‍ക്കു വന്നിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
ഇത്രയും കുട്ടികള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോള്‍ യുപിയിലെ ഒരു മന്ത്രി പറഞ്ഞത്, എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ടെന്നാണ്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികള്‍ മരിക്കുന്നില്ല? ശിവസേന ചോദിച്ചു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ തുടങ്ങിയെങ്കിലും കുട്ടികളുടെ മരണം തടയാന്‍ കഴിയാത്തത് ഉത്തര്‍പ്രദേശിലെ സ്ഥിതി ഗുരുതരമാക്കുകയാണ്. ഓക്‌സിജന്‍ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചെങ്കിലും മസ്തിഷ്‌കജ്വരം ബാധിച്ച് ഒട്ടേറെ കുട്ടികളാണു ദിവസവും ആശുപത്രിയിലെത്തുന്നത്.

പത്തു ദിവസത്തിനുള്ളില്‍ 72 കുട്ടികളാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടെ 30 കുട്ടികളാണ് ഈ മാസം 10 മുതല്‍ 48 മണിക്കൂറിനിടെ മരിച്ചത്.
https://www.facebook.com/Malayalivartha

























