Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉത്തര്‍പ്രദേശിന്റെ കാലനാനായി വന്ന രോഗത്തെപ്പറ്റി ഞെട്ടലോടെ ലോകം

14 AUGUST 2017 11:49 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം കൊണ്ട് മരണപ്പെട്ടത് 70 കുട്ടികളാണ്. ദാരുണമായ ഈ സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് യോഗിയും പ്രതിരോധത്തിലായി. പ്രതിപക്ഷമാകട്ടെ കത്തി കയറുകയും ചെയ്തു. 

വാദ പ്രതിവാദങ്ങള്‍ നടക്കവെ ഈ കൂട്ട മരണത്തിന് കാരണം ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം (ജപ്പാന്‍ ജ്വരം) എന്ന മാരക രോഗം ബാധിച്ചാണെന്നുമായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാദം.

വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലും അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം എന്ന മാരക രോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് ഈ കാലന്‍ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു എന്നാണ് വിവരം. ഇത് സമീപഭാവിയില്‍ കേരളത്തിലും ഉണ്ടായേക്കാം എന്ന് നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു.



ഈ ആശുപത്രിയില്‍ മാത്രം 2012ന് ശേഷം 3000 കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം പടര്‍ന്നുപിടിച്ച പ്രദേശമാണ് ഗോരഖ്പുര്‍. 2012നു ശേഷം ഈ ആശുപത്രിയില്‍ ജാപ്പനീസ് ജ്വരം ബാധിച്ച് 3000 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 50,000 കുട്ടികളാണ് ഈ രോഗം കാരണം മരിച്ചത്. 1978 മുതല്‍ ഗോരഖ്പുര്‍ പ്രദേശം ഈ രോഗത്തിന്റെ പിടിയിലാണ്. കിഴക്കന്‍ യു പിയിലെ ഏഴ് ജില്ലകളില്‍ ഈ രോഗപ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്‍സെഫാലിറ്റിസ് എന്ന് അറിയപ്പെടുന്നത് ഒരു തരം മസ്തിഷ്‌ക ജ്വരം ആണ്. തലച്ചോറിനെ ബാധിക്കുന്ന കഠിനമായ പനി തന്നെ. തലച്ചോറില്‍ നീര്‍ക്കെട്ട് പോലെ ഉണ്ടാകും, മരണകാരണം വരെ ആയേക്കുവുന്ന രോഗം. പല രീതികളിലാണ് ഈ രോഗം ബാധിക്കുക. വൈറസ്, ബാക്ടീരിയ, അമീബ എന്നിവ രോഗകാരണം ആകാം. മറ്റ് ചിലപ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പറ്റുന്ന പിഴവും എന്‍സെഫാലിറ്റിസ് എന്ന മാരക രോഗത്തിന് കാരണമാകാറുണ്ട്.

ഏറ്റവും കൂടുതല്‍ ആയി കാണപ്പെടുന്ന വൈറസ് ആക്രമണം കൊണ്ടുളള എന്‍സെഫാലിറ്റിസ് ആണ്. എന്നാല്‍ എന്‍സെഫാലിറ്റിസിനെ ഒരു അപൂര്‍വ്വ രോഗമായിട്ടാണ് വിലയിരുത്താറുള്ളത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുളളത്. എന്ത് രോഗം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനുളള സംവിധാനം നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട് രോഗ പ്രതിരോധ സംവിധാനം. എന്നാല്‍ ചിലപ്പോള്‍ ഈ രോഗപ്രതിരോധ സംവിധാനത്തിനും തെറ്റ് പറ്റാം. അങ്ങനെ തെറ്റ് പറ്റി രോഗാണുക്കളെന്ന് കരുന്ന് മസ്തിഷ്‌ക കോശങ്ങളെ തന്നെ ആക്രമിക്കുന്ന സ്ഥിതി വിശേഷവും എന്‍സെഫാലിറ്റിസിലേക്ക് നയിക്കാം.

അപൂര്‍വ്വ രോഗം എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും എന്‍സെഫാലിറ്റിസ് ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച് ഒരു കൂട്ടക്കൊലയാളിയായി മാറിയിട്ടുണ്ട്. നൂറ് കണക്കിന് കുട്ടികളാണ് ഈ രോഗം ബാധിച്ച് ഇതുവരെ അവിടെ മരിച്ചിട്ടുള്ളത്. തലവേദന, പനി, അമിതയാ ക്ഷീണം, കടുത്ത തളര്‍ച്ച തുടങ്ങിയവാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ചിച്ചാല്‍ മതിഭ്രമം, ഓര്‍മ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

രോഗബാധയ്ക്ക് പ്രത്യേക പ്രായപരിധിയൊന്നും ഇല്ല. എന്നാല്‍ രോഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ചെറിയ കുട്ടികളേയും പ്രായമായവരേയും ആണ്. മരണ നിരക്കും ഇവരില്‍ തന്നെ ആണ് കൂടുതല്‍. രോഗാണുക്കള്‍ പലവിധത്തില്‍ ശരീരത്തില്‍ പ്രവേശിക്കാം. കൊതുകുകള്‍ വഴി വളരെ പെട്ടെന്ന് തന്നെ രോഗം പരക്കാം. അമീബിക് എന്‍സെഫാലിറ്റിസ് പരക്കുന്നത് വെള്ളത്തിലൂടെയാണ്.

എത്രയും പെട്ടെന്ന് മികച്ച് ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് ഈ രോഗത്തിന്റെ കാര്യത്തില്‍ ചെയ്യാനുള്ളത്. ആദ്യം ഏത് തരത്തിലുള്ള രോഗമാണ് ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയണം. അതിന് ആവശ്യമാണ് ഒട്ടനവധി പരിശോധനകള്‍ ലഭ്യമാണ്. ചില രോഗികളില്‍ ചികിത്സയും കാര്യമായി ഗുണം ചെയ്യാറില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (40 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (54 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends