ഡറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; 17 പോലീസുകാര്‍ക്ക് ജീവപര്യന്തം

ഡറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 17 പോലീസുകാരെ ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിച്ചു. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഉത്തരാഖണ്‌ഡുകാരായ 17 പോലീസുകാരും 20,000 രൂപ വീതം പിഴയടയ്‌ക്കാനും കോടതി ഉത്തരവിട്ടു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
2009 ജൂലൈയിലാണ് എംബിഐ വിദ്യാര്‍ഥിയായിരുന്ന രണ്‍ബീര്‍ സിംഗ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഡൂണ്‍ താഴ്‌വരയിലെ കവര്‍ച്ചാസംഘത്തില്‍പെട്ടയാള്‍ എന്ന കുറ്റം ചുമത്തിയാണ് രണ്‍ബീറിനെ 2009 ജൂലൈ മൂന്നിന് ഗാസിയാബാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്. അന്നു തന്നെ ശരീരത്തില്‍ 29 വെടിയുണ്ടകളേറ്റ നിലയില്‍ രണ്‍ബീറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് സിഐഡി അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്‌ക്കു കൈമാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























