ബദാവൂര്‍ കേസ്; അഖിലേഷ് യാദവിന്റെ രാജി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ രംഗത്ത്

യുപിയില്‍ നിന്ന് ദിനംപ്രതി പുറത്തുവരുന്ന മാനഭംഗക്കേസുകള്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. സംസ്ഥാനസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച കമ്മീഷന്‍, ഡിജിപി എ.എല്‍. ബാനര്‍ജിയുടെ രാജിയും ആവശ്യപ്പെട്ടു.
യുപിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ അഭിപ്രായപ്പെട്ടു. അതേസമയം, ബദാവൂനില്‍ ദളിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡിഐജി നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സിബിഐ സംഘവും ഫോറന്‍സിക് വിദഗ്‌ധരും വെള്ളിയാഴ്‌ച ബദാവൂനിലെത്തും. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി സിബിഐ വക്താവ് അറിയിച്ചു.
മേയ് 27-നാണ് ബദാവൂന്‍ ജില്ലയിലെ കാത്ര സദത്‌ഗഞ്‌ജ് ഗ്രാമത്തില്‍ 14-ഉം 15-ഉം വയസുള്ള ദളിത് പെണ്‍കുട്ടികളെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരു പോലീസുകാരനടക്കം ആറുപേരെ അറസ്റ്റ് ചെയ്‌തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























