ഗുർമീത് സംഭവം: മരണം 36

ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം മാനംഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനേത്തുടർന്നു ഹരിയാനയിലുണ്ടാ യ അക്രമങ്ങളിൽ 36 പേർ കൊല്ലപ്പെട്ടു. 30 പേർ പഞ്ച്കുലയിലും ആറുപേർ സിർസയിലും.
ഇന്നലെ അക്രമങ്ങളൊന്നും ഉണ്ടായില്ല. 552 പേരെ അറസ്റ്റ് ചെയ്തു. 269 പേർക്കു പരിക്കറ്റു. ഹരിയാന ഡിജിപി ബി.എസ്.സന്ധു അറിയിച്ചതാണിത്. ഹരിയാനയിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഏഴുപേർ പഞ്ചാബിൽ നിന്നുള്ളവരാണെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പരിക്കേറ്റവരിൽ 42 പേർ പഞ്ചാബിൽ നിന്നാണ്.
ജനങ്ങളെ തടിച്ചു കുടാൻ അനുവദിച്ചതാണു കുഴപ്പത്തിനു കാരണമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha
























