രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ ഓഗസ്റ്റിൽ കിലോഗ്രാമിന് 65 രൂപ വരെയായി ഉയർന്ന ചില്ലറ വിൽപ്പന വില, നിലവിൽ 53 രൂപയായാണ് കുറഞ്ഞിട്ടുള്ളത്. എങ്കിലും വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമുള്ളത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 46 രൂപയായിരുന്നു ഒരു കിലോഗ്രാം പഞ്ചസാരയുടെ വില. ഈ വർഷം ജൂലൈയിൽ ഇത് 47 രൂപയായിരുന്നെങ്കിലും പിന്നീട് കുതിച്ചുയർന്ന് 65 രൂപയിലെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിൽ വിപണിയിൽ ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവ രഹിതമായി ഇറക്കുമതി ചെയ്യാനായി സർക്കാർ അനുമതി നൽകിയിട്ടുണ്ടായിരുന്നു. കൂടാതെ കൃത്രിമക്ഷാമവും പൂഴ്ത്തിവെപ്പും കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ പഞ്ചസാരമില്ലുകളിൽ നേരിട്ട് പരിശോധനകളും നടത്തിവരുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha


























