യാത്രാരേഖാ തട്ടിപ്പ്; ആറ് എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു

യാത്രാരേഖാ തട്ടിപ്പ് കേസില്‍ ആറ് എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു. എംപിമാരുടെ വീടുകളില്‍ സിബിഐ സംഘം പരിശോധന നടത്തുകയാണ്. പ്രതികളായ എംപിമാര്‍ വ്യാജ യാത്രാ രേഖകള്‍ ഹാജറാക്കി പണം തട്ടിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ ഡി ബന്ധോപാധ്യയ്, ബിഎസ്പിയുടെ ബ്രജേഷ് പഥക്, മിസോനാഷണല്‍ ഫ്രണ്ടിന്റെ ലാല്‍മിംഗ് ലിയാന, ബിജെപിയുടെ ജെപിഎന്‍ സിംഗ്, ആര്‍എല്‍ഡിയുടെ മഹമൂദ് മാഡ്‌നി, ബിജെഡിയുടെ രേണുബാല പ്രധാന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. യാത്രകളില്‍ തങ്ങളെ അനുഗമിക്കുന്ന സംഘത്തിനായുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ വ്യാജ രേഖകള്‍ ചമച്ച് പ്രതികളായ ഓരോ എംപിമാരും പണം തട്ടിയതായി സിബിഐ കണ്ടെത്തി. ഒരു യാത്രയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപറ്റിയത്. അതേസമയം എംപി സംഘത്തിന് എയര്‍പോര്‍ട്ട് നികുതി മാത്രമെ ഇവര്‍ ചെലവാക്കിയിട്ടുള്ളൂ എന്നും സിബിഐ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഒഡിഷയിലുമായി എംപിമാരുടെ വസതികളിലും ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. ആരോപണ വിധേയരായ എംപിമാരെ സിബിഐ അസംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha


























