13000 രൂപയ്ക്ക് വിറ്റ കുഞ്ഞിനെ അമ്മ തിരിച്ചുവാങ്ങി

പതിമൂന്നായിരം രൂപയ്ക്ക് വിറ്റ കുഞ്ഞിനെ അമ്മ തിരിച്ചുവാങ്ങി. പശ്ചിമബംഗാളിലെ ജല്‍പൈഗുരിയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ മാസം 24ന് ജനിച്ച ആണ്‍കുഞ്ഞിനെ ദാരിദ്ര്യം മൂലമാണ് അമ്മ ഗൗരി ദാസ് വിറ്റത്. സംഭവം പുറത്തറിഞ്ഞ് വലിയ വാര്‍ത്തയായതോടെ ഭരണനേതൃത്വം ഇടപെട്ടിരുന്നു. ജില്ലാ ഭരണനേതൃത്വം ഇടപെട്ട് വിറ്റ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും ദാരിദ്ര്യമൂലം സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ സ്വീകരിക്കാന്‍ ഗൗരി ദാസ് തയ്യാറായില്ല.
എന്നാല്‍ സഹായഹസ്തങ്ങള്‍ വന്നതോടെയാണ് കുഞ്ഞിനെ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായത്. വിറ്റ കുഞ്ഞിനെ കണ്ടെത്തിയ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്മയുടെ അപേക്ഷ പ്രകാരം കുഞ്ഞിനെ നിയമപ്രകാരം കൈമാറി. സിലിഗുരിയിലെ വ്യവസായികളുടെ സംഘടനയും മറ്റും കാര്യമായി സഹായിക്കാമെന്ന് പറഞ്ഞിരുന്നു. കൂടാതെ കുഞ്ഞിനെ തിരികെ സ്വീകരിച്ചാല്‍ സഹായിക്കാമെന്ന് നിരവധി പേര്‍ പറഞ്ഞതായും ഗൗരി ദാസ് പറഞ്ഞു. ഇതുപ്രകാരമാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. ചിലര്‍ എല്ലാ ദിവസവും ഭക്ഷണം കൊടുക്കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗൗരി ദാസ് പറഞ്ഞു.
കടുത്ത ദാരിദ്ര്യം മൂലം കുഞ്ഞിനെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ കുഞ്ഞിനെ കൈമാറാന്‍ തയ്യാറായതെന്നും ഗൗരി ദാസ് പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഗൗരി ദാസിന് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. അമ്മ ഭിക്ഷ യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്.
https://www.facebook.com/Malayalivartha


























