ആത്മീയതയുടെ മറവില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കണമെന്ന് ആവശ്യം; ഹരിത ട്രൈബ്യൂണലിന്റെ വിധി എന്തായെന്ന് ശ്രീ ശ്രീയോട് സോഷ്യല്‍ മീഡിയ

ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്ത് ആത്മീയതയുടെ മറവില്‍ ഹീനമായ കുറ്റകൃത്യം നടത്തുന്നവരെ കാണുമ്പോള്‍ വലിയ ഞെട്ടലാണ് അനുഭവപ്പെടുന്നതെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കുടെ ട്വീറ്റ്.
തങ്ങളുടെ പവിത്രമായ സ്ഥാനത്തെ കളങ്കപ്പെട്ടുത്തുന്നവര്‍ക്ക് സാധാരണ മനുഷ്യര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ വളരെ കഠിനമായ ശിക്ഷ നല്‍കണമെന്നും രവിശങ്കര്‍ അഭിപ്രായപ്പെട്ടു
റാം റഹീമിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിനെതിരെ കടുത്ത പരിഹാസമാണ് രവിശങ്കറിന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. നിയമങ്ങളെ വെല്ലുവിളിക്കുന്ന രവിശങ്കറിന്റെ വിധിയും മറിച്ചാവില്ല എന്ന തരത്തിലുള്ള കമന്റുകളാണ് ഇംബോക്‌സില്‍ നിറയുന്നത്.
നിയമം ലംഘിച്ച സ്വാമിയ്ക്ക് ഗുര്‍മീതിനെ പരിഹസിക്കാന്‍ അവകാശമില്ലെന്നും എല്ലാ ആള്‍ദൈവങ്ങളും വ്യാജന്മാരാണെന്നും കമന്റുകളിലൂടെ ജനം വിമര്‍ശിക്കുന്നു. പറഞ്ഞതൊക്കെ അംഗീകരിക്കുന്നു പക്ഷെ നിങ്ങള്‍ പിഴ അടച്ചോയെന്ന് ചോദിക്കുന്നതാണ് ഒരു കമന്റെങ്കില്‍ ഇതെന്ത് വിരോധാഭാസം എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തി യമുനാ തീരത്ത് പരിപാടി സംഘടിപ്പിച്ച രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയത്. പിഴ ചുമത്തണമെങ്കില്‍ അത് പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്. യമുന നദീതീരം അത്രമാത്രം നിര്‍മലവും ശുദ്ധവുമാണെങ്കില്‍ അത് നശിപ്പിക്കുന്ന പരിപാടികള്‍ അവര്‍ തടയണമായിരുന്നുവെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു.
യമുന തീരം നശിപ്പിച്ചുകൊണ്ടുള്ള രവിശങ്കര്‍ നടത്തിയ സാംസ്‌കാരിക സമ്മേളനത്തിന് ഹരിത ട്രിവ്യൂണല്‍ പിഴ ചുമത്തിയ സംഭവം ഓര്‍മ്മിപ്പിക്കുന്നതാണ് മറ്റൊരു വിഭാഗം കമന്റുകള്‍. ഹരിത െ്രെടബ്യൂണലിന്റെ വിധി എന്തായെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























