ലോകത്തെ ഏറ്റവും ആക്രമണകാരിയായ യുദ്ധവിമാന നിര്‍മ്മാണം ഇനി ഇന്ത്യയില്‍

വിനാശകാരിയായ ആക്രമണകാരി എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാണം ഇന്ത്യയില്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പന്‍ പദ്ധതി ഇന്ത്യയിലെത്തുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയുടെ 'കയ്യൊപ്പോട്' കൂടിയാണ് യാത്രയാവുക.
പ്രമുഖ അമേരിക്കന്‍ യുദ്ധവിമാന കമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ച് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുവാന്‍ തയ്യാറായി മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയായ സ്വീഡനിലെ സാമ്പും രംഗത്തുവന്നിട്ടുണ്ട്. ലോക്ക് ഹീഡിന് നിലവില്‍ ടെക്‌സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവടങ്ങളില്‍ മാത്രമാണ് പ്ലാന്റുകള്‍ ഉള്ളത്. ഇത് ഇപ്പോള്‍ കലിഫോര്‍ണിയയിലെ ഗ്രീന്‍ വില്ലയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യയിലേക്ക് കൂടി നിര്‍മ്മാണം വ്യാപിപ്പിക്കുന്നത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. വിമാനം തദ്ദേശീയമായി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ , സാബ് കമ്പനികള്‍ക്ക് ഇന്ത്യ ഔദ്യോഗികമായി ഉടന്‍ തന്നെ അറിയിപ്പു നല്‍കും.
പാക്കിസ്ഥാനെയും ചൈനയെയും ഏറെ അസ്വസ്ഥമാക്കുന്നതാണ് യുദ്ധ കമ്പനികളുടെ ഈ തീരുമാനം. ലോകത്തിന്റെ പ്രധാന ആയുധ നിര്‍മ്മാണശാലയായി അധികം വൈകാതെ ഇന്ത്യ മാറുമെന്നതാണ് ശത്രുരാജ്യങ്ങളുടെ ചങ്കടിപ്പിക്കുന്നത്.
നിലവില്‍ റഷ്യന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ കമ്പനികളുമായും സമാന രൂപത്തിലുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























