ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്‌ക്ക് ഇന്ത്യ നിര്‍ണായകമെന്ന് നരേന്ദ്രമോഡി

ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്‌ക്ക് ഇന്ത്യ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭൂട്ടാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ടെന്ന് മോഡി പറഞ്ഞു. ഈ ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത മോദി തുടര്‍ന്ന് 600 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
നല്ല ഭരണത്തിനാണ് ഇന്ത്യന്‍ ജനത ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ഈ ഭൂരിപക്ഷം സഹായകമാണ്. ഹിമാലയന്‍ താഴ്‌വരയിലുള്ള രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത കായികമേള നടത്തണമെന്നും മോഡി പറഞ്ഞു. ഭൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഇരട്ടിയാക്കുമെന്നും ഇരുപതു ലക്ഷം പുസ്‌തകങ്ങളും ആനുകാലികങ്ങളും ലഭിക്കുന്ന ഡിജിറ്റില്‍ ലൈബ്രറി സ്ഥാപിക്കുമെന്നും മോഡി പ്രഖ്യാപിച്ചു.
ഞായറാഴ്‌ച പാറോ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ഭൂട്ടാന്‍ പ്രധാനമന്ത്രി ടോബ്‌ഗേയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഭൂട്ടാന്‍ രാജാവുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണു മോദി ടോബ്‌ഗേയുമായി ചര്‍ച്ച നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവര്‍ മോദിയെ അനുഗമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























