അനിതാപ്രതാപ് ആം ആദ്‌മി വിടുന്നു

എഎപി നേതാവും മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് എഎപി വിടുന്നു. ഏല്‍പിച്ച ചുമതലകള്‍ ഏറ്റെടുക്കാനാകില്ലെന്ന് അനിത പ്രതാപ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിത പ്രതാപ് എഎപി വിടാനൊരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയില്‍ അനിത പ്രതാപിന് മാധ്യമ വിഭാഗത്തിന്റെ ചുമതല മാത്രമാണ് നല്‍കിയിരുന്നത്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുത്ത സ്ഥാനാര്‍ത്ഥി ആയിട്ടും സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചുവെന്ന് അനിത പ്രതാപ് ആരോപിച്ചിരുന്നു. സാറാ ജോസഫിനെയാണ് ദേശീയ എക്‌സിക്യുട്ടീവ് അംഗമായി സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് അനിത പ്രതാപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ ജപ്പാനിലുള്ള അനിത പ്രതാപ് ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. ഇതോടെ അനിത പ്രതാപിന് എഎപി പ്രാഥമിക അംഗത്വം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതേസമയം അനിത പ്രതാപിന്റെ നടപടികളോട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നെന്നാണ് സൂചന. ജില്ല കമ്മിറ്റിയെയോ സംസ്ഥാന നേതൃത്വത്തെയോ അറിയിക്കാതെയാണ് അനിത പ്രതാപ് പല കാര്യങ്ങളും ചെയ്യുന്നതെന്ന ആരോപണവും ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























