ആധാര്‍ അതോറിറ്റിയെ എന്‍.പി.ആറിന്റെ ഉപവിഭാഗമാക്കൂം

ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കല്‍ ചുമതല വഹിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖ അതോറിറ്റിയെ ( യുഐഡിഏഐ) ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍ പി ആര്‍) പദ്ധതിയുടെ ഉപവിഭാഗമായി സംയോജിപ്പിച്ചേക്കുമെന്നു സൂചന. ആസൂത്രണ കമ്മീഷനു കീഴിലുള്ള യുഐഡിഎഐ യെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എന്‍ പി ആര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കും. ആധാര്‍ കാര്‍ഡ് പദ്ധതിക്കു പകരം എന്‍ പി ആര്‍ പദ്ധതി ഊര്‍ജ്ജിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണിത്.
സബ്‌സിഡി ആനുകൂല്യ വിതരണത്തിന് ആധാര്‍ ആവശ്യമില്ലെന്നു ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ എന്‍പിആറിനായി പ്രയോജനപ്പെടുത്തണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്. ആധാറിനെ പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയാത്തതിനാല്‍ പൗരത്വ രേഖയായ എന്‍ പിആറിന് വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരത്വ സ്ഥിരീകരണം നടത്തേണ്ടതുണ്ട്. വീടുകളിലെത്തി പൗരത്വ സ്ഥിരീകരണം നടത്തിയതിനുശേഷമേ ആധാറിനായി എടുത്ത വിവരങ്ങള്‍ എന്‍പിആറിനായി പകര്‍ത്താന്‍ കഴിയുകയുള്ളൂ.
ഇതിനകം വിതരണം ചെയ്‌തിട്ടുള്ള ആധാര്‍ കാര്‍ഡുകള്‍ തത്‌ക്കാലം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നേയുള്ളൂ. ഇനി എന്‍പി ആര്‍ കാര്‍ഡാകും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരിക.
കേരളത്തില്‍ ആധാര്‍ വിവര ശേഖരണം പൂര്‍ത്തിയാകാനിരിക്കെ , കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റം അധികൃതരെ ആശങ്കയിലാഴ്‌ത്തുകയാണ്.
https://www.facebook.com/Malayalivartha
























