ഡൽഹിയിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂര പീഡനം; ടാക്സി വിളിച്ച യുവതിയ്ക്ക് കാറിനുള്ളിൽ സംഭവിച്ചത്

ഡൽഹിയിൽ ടാക്സിവിളിച്ച യുവതിയെ ഡ്രൈവർ കാറിനുള്ളിൽ മാനഭംഗത്തിന് ഇരയാക്കിയതായി പരാതി. നോർത്ത് ഡൽഹി യമുന ഖാദർ ഗോൾഡൻ ജീബിലി പാർക്കിലായിരുന്നു സംഭവം. ടാക്സി ഡ്രൈവർ ചുന്നു മെഹ്തയെ (30) പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയ യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. വെള്ളിയാഴ്ച ജാർഖണ്ഡിൽനിന്നും നോയിഡയിലെ സഹോദരന്റെ സമീപത്തേക്ക് എത്തിയ യുവതിക്കാണ് ദാരുണാനുഭവം നേരിട്ടത്.
ലുധിയാനയിലേക്കുള്ള ട്രെയിനിൽ കയറാൻ തിങ്കളാഴ്ച രാത്രി 11 ന് ഡൽഹി റെയിൽവെസ്റ്റേഷനിൽ പെൺകുട്ടിയെത്തി. ട്രെയിൻ പുലർച്ചെ 4.30 ന് ആയിരുന്നതിനാൽ സ്റ്റേഷനിലെ വിശ്രമ മുറിയിൽ കാത്തിരിക്കാൻ തീരുമാനിച്ചു. പുലർച്ചെ രണ്ടോടെ മെഹ്ത പെൺകുട്ടിയെ സമീപിക്കുകയും താൻ ട്കാസി ഡ്രൈവറാണെന്നും ലുധിയാനയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയതായും ധരിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ ലുധിയാനയിലേക്കുള്ള ബസിൽ പോകുന്നതിന് നിർബന്ധിച്ചു.
ഐഎസ്ബിടി ബസ് ടെർമിനിലേക്കുള്ള യാത്രയും ഇയാൾ വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച പെൺകുട്ടി ഇയാൾക്കൊപ്പം ടാക്സി കാറിൽ ഐഎസ്ബിടിയിലേക്കുപോയി. എന്നാൽ വിജനമായ സസ്ഥലത്ത് കാർ എത്തിച്ച മെഹ്ത പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കി. പിന്നീട് ഡൽഹി പഴയ റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം ഇയാൾ കടന്നുകളഞ്ഞു.
പെൺകുട്ടി ഇവിടെനിന്നും കോത്വാലിയിലേക്ക് എത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രി പാർക്കിലുള്ള വീട്ടിൽനിന്നാണ് മെഹ്തയെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























