കര്‍ഷകരുടെ വിജയം ; 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാജസ്ഥാൻ സര്‍ക്കാര്‍

രാജസ്ഥാനിലെ കര്‍ഷക സമരത്തിന് ഐതിഹാസികമായ വിജയം. 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി രാജസ്ഥാനിലെ വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍13 ദിവസമായി നടന്നുവന്ന പ്രക്ഷോഭമാണ് വിജയം കണ്ടത്. സമര നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ 11 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമവായ ധാരണ ഉരുത്തിരിഞ്ഞത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ സംസ്ഥാന കൃഷിമന്ത്രി പ്രഹ്‌ളാദ് സെയിനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങള്‍ ഇതാണ്. 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും. എട്ടുലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. യു.പി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ സമരം ജനകീയപ്രക്ഷോഭമായി മാറുകയായിരുന്നു.

https://www.facebook.com/Malayalivartha


























