ഉത്തര്‍പ്രദേശിൽ ബോട്ട് ദുരന്തം ; യമുന നദിയില്‍ 22 പേര്‍ മുങ്ങിമരിച്ചു

ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍പെടുമ്പോള്‍ 60 പേരാണ് ബോട്ടിലുണ്ടായിരുന്നത് .
കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് അപകടം നടന്നത് എന്നതും മരണസംഖ്യ കൂടാനിടയാക്കി. ഇതിനകം 20 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
അപകടത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഡല്‍ഹി-സഹരണ്‍പൂര്‍ ദേശീയപാത ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ഹരിയാനയിലേക്ക് പോയവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു.
https://www.facebook.com/Malayalivartha


























