ഈ സര്‍ക്കാരിനെ യുപിഎയുടെ പ്രേതം പിടികൂടിയോ? പാചക വാതകത്തിന് പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാന്‍ നിക്കം; സബ്‌സിഡി ഇല്ലാതാക്കുക ലക്ഷ്യം

പത്തു വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ജന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാനാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് സാധാരണ ജനങ്ങള്‍ വോട്ട് നല്‍കിയത്. എന്നാല്‍ ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ തന്നെ സാധാരണ ജനങ്ങളെ ബാധിക്കുന്ന ആവശ്യ കാര്യങ്ങള്‍ക്കെല്ലാം വില കൂട്ടുകയാണ്. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്ത പല കാര്യങ്ങളുമാണ് ഇപ്പോള്‍ അവര്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ട്രെയില്‍ ചാര്‍ജ് വര്‍ധനവ്. യുപിഎ സര്‍ക്കാര്‍ അവസാന നാളുകളില്‍ ട്രെയിന്‍ ചാര്‍ജ് വര്‍ധിപ്പിക്കാനിരുന്നതാണ്. അപ്പോഴാണ് തെരഞ്ഞെടുപ്പ് വന്നത്. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെ എന്ന് മാറ്റി വയ്‌ക്കുകയായിരുന്നു.
ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പാചക വാതക വില വര്‍ധനവും യുപിഎയുടെ നയമായിരുന്നു. ഘട്ടം ഘട്ടമായി പാചക വാതകത്തിന്റെ സബ്‌സിഡി എടുത്ത് കളയാനായിരുന്നു യുപിഎയുടെ ശ്രമം. ബിജെപി സര്‍ക്കാരും ആ വഴിയിലേക്കാണ് നീങ്ങുന്നത്.
പാചക വാതകത്തിന് പ്രതിമാസം പത്തുരൂപവെച്ച് വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായേക്കും. വില വര്‍ധനവിലൂടെ 7000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതിമാസം വിലവര്‍ധിപ്പിച്ച് ക്രമേണ സബ്‌സിഡി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയിലിന് 9 മാസത്തെ ഉയര്‍ന്ന നിരക്കാണെന്നും വില വര്‍ധിപ്പിക്കാതിരിക്കാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് നല്‍കുന്ന വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























