Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരൻ അറസ്റ്റിൽ

16 SEPTEMBER 2017 01:24 PM IST
മലയാളി വാര്‍ത്ത

45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മതുര ജില്ലയിലെ ഏറെ പ്രസിദ്ധമായ രാധാറാണിക്ഷേത്രത്തിൽ വച്ചാണ് ഇവിടെയെത്തിയ ഒഡീഷാ സ്വദേശിയായ 45കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

സെപ്തംബര്‍ 11 ന് രാത്രിയില്‍ ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ക്ഷേത്രത്തിനുള്ളില്‍ തന്നെ ഒഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ യുവതി ബര്‍സാനാ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും വിവരം പറയുകയും ചെയ്‌തെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചു. ഭാഷാ പ്രശ്‌നം കാരണം ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ഒരു ദ്വിഭാഷിയെ ഇടപെടുത്തി പോലീസ് വിവരം റെക്കോഡ് ചെയ്തു. അതിന് ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരില്‍ ഒരാളായ കാവല്‍ക്കാരന്‍ കനയ്യാ യാദവിനെ മാത്രമാണ് പിടി കൂടിയത്. രണ്ടാമത്തെ പ്രതിയും ക്ഷേത്രം പാചകക്കാരനുമായ രാജേന്ദര്‍ താക്കൂറിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.

സംഭവത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. രാജേന്ദറിനായുള്ള തെരച്ചിലിലിലാണ് പോലീസ്. വേണ്ട വിധത്തില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിന് പോലീസിനെതിരേയും അന്വേഷണമുണ്ട്.

യുവതിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് മതുര എസ്എസ്പി സ്വപ്നില്‍ മാന്‍ഗെയ്ന്‍ പറഞ്ഞു. ക്ഷേത്രത്തിലെ വിശ്വാസികളാണ് ആരോരുമില്ലാത്ത ഈ 45 കാരിയെ പരിചരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവരുടെ ഭര്‍ത്താവും ഏക മകനും മരിച്ചിരുന്നു. പ്രതികളെ ക്ഷേത്രം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (49 seconds ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (9 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (18 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends