Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

ഷീലാദീക്ഷിത്‌ ഒഴിയും; വക്കത്തിനെയും ശങ്കരനാരായണനേയും ഉടന്‍ പുറത്താക്കും.

23 JUNE 2014 04:54 AM IST
മലയാളി വാര്‍ത്ത.

ഗവര്‍ണ്ണര്‍മാരായ ശങ്കരനാരായണും വക്കം പുരുഷോത്തമനും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരാണെന്നും കുലം കുത്തികളാണെന്നും കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ പൊതുവികാരം. ഇരുവരും ഗവര്‍ണ്ണര്‍മാരായി തുടരാന്‍ അമിതോത്സാഹം കാണിക്കുന്നതിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തു വരും. അതിനിടെ കേരളഗവര്‍ണ്ണര്‍ ഷീലാദീക്ഷിത്‌ ഉടന്‍ രാജിവയ്‌ക്കുമെന്നാണ്‌ സൂചനയുണ്ട്‌. വക്കവും ശങ്കരനാരായണനും രാജി വയ്‌ക്കാതിരിക്കുന്നത്‌ അധികാരമോഹം അവസാനിക്കാത്തത്‌ കാരണമാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. തങ്ങളാണെങ്കില്‍ എന്നേ രാജിവയ്‌ക്കുമായിരുന്നു എന്നും സംസ്ഥാന കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. ശങ്കരനാരായണനും വക്കവും വര്‍ഷങ്ങളായി ഗവര്‍ണ്ണര്‍മാരാണ്‌.
അതിനിടെ കസേരയില്‍ ഒട്ടിയിരിക്കുന്ന ഗവര്‍ണ്ണര്‍മാരെ അടിയന്തരമായി കുടിയിറക്കണമെന്ന്‌ നരേന്ദ്രമോഡി തന്റെ ഓഫീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഗവര്‍ണ്ണര്‍മാരെ പുറത്താക്കുന്നതിനെതിരെ നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ പണി നോക്കാനാണ്‌ മോഡി പറയുന്നത്‌. റെയില്‍ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതുള്‍പ്പടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലാന്നാണ്‌ അറിയിപ്പ്‌. ആര്‍ക്കും വഴിപ്പെടുന്നയാളല്ല ഇന്ത്യന്‍ പ്രധാനമന്ത്രി. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്താന്‍ അയാള്‍ തയ്യാറാവുകയും ഇല്ല. ഇതിനിടെ കോണ്‍ഗ്രസുകാര്‍ അധികാരഭ്രാന്തന്‍മാരാണെന്ന ചിന്ത ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായി പങ്കുവയ്‌ക്കുന്നുണ്ട്‌. ഗവര്‍ണര്‍ പദവി ഭരണഘടനാപരമാണെങ്കിലും അത്‌ രാഷ്‌ട്രീയ നിയമനമാണ്‌. അധികാരത്തിലുളള സര്‍ക്കാര്‍ ആണ്‌ ഗവര്‍ണ്ണര്‍മാരെ തീരുമാനിക്കുന്നത്‌. ഗവര്‍ണര്‍മാരെ ഒഴിവാക്കാനുളള തീരുമാനമെടുക്കേണ്ടത്‌ രാഷ്‌ട്രപതിയാണ്‌. എന്നാല്‍ രാഷ്‌ട്രപതിക്ക്‌ ഇക്കാര്യത്തില്‍ പറയത്തക്ക റോളൊന്നുമില്ല. കേന്ദ്രമന്ത്രിസഭ പറയുന്നത്‌ അനുസരിക്കാന്‍ മാത്രമേ അദ്ദേഹത്തിന്‌ സാധിക്കുകയുളളു.

ഇതിനിടയില്‍ തങ്ങള്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്‌ക്കണമെന്നു തന്നെയാണ്‌ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്‌. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച്‌ തങ്ങള്‍ക്കുളള അഭിപ്രായം ഗവര്‍ണ്ണര്‍മാരെ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമെന്നും ദേശീയ നേതൃത്വത്തിനുണ്ട്‌. വക്കവും ശങ്കരനാരായണനും രാജിവയ്‌ക്കാതിരിക്കുകയാണെങ്കില്‍ ഫലത്തില്‍ അവര്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ പിണക്കും. മാത്രമല്ല അധികാരമോഹികളാണെന്ന വിമര്‍ശനവും നേരിടേണ്ടിവരും. കസേരയില്‍ നിന്നും തെറിക്കുമ്പോള്‍ കോണ്‍ഗ്രസിന്‌ നാണക്കേടുണ്ടാക്കി എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവരും.
ഇതിനിടെ തങ്ങള്‍ മോഡിയുടെ അഭിപ്രായത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്ന്‌ കസേരവിടാത്ത ഗവര്‍ണര്‍മാര്‍ പറയുന്നുണ്ടെങ്കിലും മുന്‍കാല സംഭവവികാസങ്ങള്‍ ഗവര്‍ണര്‍മാര്‍ അംഗീകരിക്കണമെന്ന്‌ തന്നെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (7 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (38 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (57 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

Malayali Vartha Recommends