മോഡി ഓര്‍ഡറിട്ടു... പൊടിപിടിച്ചു കിടന്ന ഒന്നരലക്ഷത്തോളം ഫയലുകള്‍ കത്തിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊടിപിടിച്ചു കിടന്ന ഒന്നര ലക്ഷം ഫയലുകള്‍ നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയും ഭീമമായ ഫയലുകള്‍ നശിപ്പിച്ചത്. നോര്‍ത്ത് ബ്ലോക്കില്‍ പൊടി പിടിച്ചു കിടന്ന ഒന്നര ലക്ഷം ഫയലുകള്‍ ഒരുമാസമെടുത്താണ് നശിപ്പിച്ചു കളഞ്ഞത്.
ശുചീകരണത്തിനിടെ കൗതുകകരമായ ചില ചരിത്ര സംഭവങ്ങളുടെ ഫയലും കണ്ടെത്തി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് നാട്ടില്‍ മടങ്ങുന്നതിന് ടിഎ, ടിഎ ഇനത്തില്‍ 64,000 രൂപ അനുവദിക്കുന്നതിന് രാഷ്‌ട്രപതി അനുമതി നല്‍കിയതായിരുന്നു ഒരു ഫയല്‍.
ആദ്യ രാഷ്‌ട്രപതി ഒരു പെന്‍ഷന്‍ തുക പോലും സ്വീകരിക്കാതിരുന്നതും ക്രമേണ ആ തുക കാലക്രമേണ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലയിപ്പിക്കുന്നതിനെ കുറിച്ചുമാണ് മറ്റൊരു ഫയലില്‍ രേഖപ്പെടുത്തിയിരുന്നത്.
ശമ്പളം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശമ്പള തുകയും ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതായും രേഖകളില്‍ കാണുന്നു. രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ നടന്ന അടിയന്തിര മന്ത്രിസഭാ യോഗത്തെ കുറിച്ചുള്ള ഫയലും കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























