സുപ്രീംകോടതി ജഡ്‌ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

സുപ്രീംകോടതി ജഡ്‌ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചതായി സൂചന. സുപ്രീം കോടതി ജഡ്‌ജിമാരുടെ പാനലിലേക്ക് സുപ്രീംകോടതി കൊളീജിയം നിര്‍ദ്ദേശിച്ച രണ്ട് പ്രമുഖ അഭിഭാഷകരില്‍ ഒരാളാണ് ഗോപാല്‍ സുബ്രഹ്മണ്യം. എന്നാല്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി ജഡ്‌ജിയാകുന്നതിനോട് താത്‌പര്യമില്ലെന്ന് അറിയിച്ചിരുന്നു. സുപ്രീം കോടതി കൊളീജിയത്തോട് നിര്‍ദ്ദേശം പുന:പരിശോധിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതാണ് സ്വയം പിന്‍മാറാന്‍ കാരണമെന്നു സൂചന.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്‌ജിയാക്കാന്‍ തീരുമാനിച്ചത്. യുപിഎ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് കേരളത്തില്‍ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട ഗോപാല്‍ സുബ്രഹ്മണ്യം നടത്തിയ അന്വേഷണവും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























