ഐസിസി അധ്യക്ഷനായി എന്‍. ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടു

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അധ്യക്ഷനായി എന്‍. ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ-യാണ് ശ്രീനിവാസനെ നാമനിര്‍ദേശം ചെയ്‌തത്. ഈമാസം 23-ന് മെല്‍ബണില്‍ ആരംഭിച്ച വാര്‍ഷികസമ്മേളനത്തിലാണ് ശ്രീനിവാസന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
പത്തു രാജ്യങ്ങളില്‍ എട്ടു രാജ്യങ്ങളുടെ പിന്തുണയോടെയാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തത്. അതേസമയം, പാക്കിസ്ഥാനും ശ്രീലങ്കയും തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. അടുത്ത ദിവസം തന്നെ ശ്രീനിവാസന്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.
ഇതോടെ, ഐസിസി ബോര്‍ഡിന്റെ ആദ്യ ചെയര്‍മാനായി ശ്രീനിവാസന്‍. ഫെബ്രുവരിയില്‍ സിംഗപ്പൂരില്‍ ചേര്‍ന്ന ഐസിസി കൗണ്‍സില്‍ യോഗം ഭരണഘടനാ ഭേദഗതി അംഗീകരിച്ചിരുന്നു. ഐസിസിയിലെ ശക്തിത്രയങ്ങളായ ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ, വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.
അതേസമയം, ഐസിസിയുടെ 11-ാമത്തെ പ്രസിഡന്റായി ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌തഫ കമാല്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഐസിസി ചെയര്‍മാന്‍ പദവിയിലെത്തിയത് അഭിമാനകരമാണെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു. ആഗോളതലത്തിലുള്ള ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കും പ്രചാരണത്തിനുമായി പരിശ്രമിക്കുമെന്നു പറഞ്ഞ അദ്ദേഹം അന്താരാഷ്‌ട്ര നിലവാരമുള്ള കൂടുതല്‍ ടീമുകള്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അറിയിച്ചു. രാജ്യങ്ങളിലെ പ്രാദേശികതലത്തിലുള്ള മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണം. മുന്‍ ഐസിസി പ്രസിഡന്റ് അലന്‍ ഐസക്കിന്റെ സംഭാവനകളെ ശ്രീനിവാസന്‍ അഭിനന്ദിച്ചു.
ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാനത്തുനിന്നു സുപ്രീം കോടതി എന്‍. ശ്രീനിവാസനെ പുറത്താക്കിയിരുന്നു. ഐസിസി അധ്യക്ഷസ്ഥാനത്തേക്ക് ശ്രീനിവാസന്‍ മത്സരിക്കുന്നതിനെതിരേ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‌കിയ ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ശ്രീനിവാസന് ഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള വഴിതെളിഞ്ഞത്.
https://www.facebook.com/Malayalivartha
























