നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്‌ക്കും രാഹുലിനും സമന്‍സ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്‌തത്. ഓഗസ്റ്റ് ഏഴിനു മുമ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചാണ് സമന്‍സ്.
കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ തുടങ്ങി അഞ്ചു പേര്‍ക്കെതിരേയും സമന്‍സ് അയച്ചിട്ടുണ്ട്. സോണിയയ്‌ക്കും രാഹുലിനുമെതിരെ പ്രാഥമിക തെളിവുകള്‍ ലഭിച്ചുവെന്ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച അറിയിച്ചു.
സോണിയയുടെയും രാഹുലിന്റെയും ഒപ്പുകള്‍ അവര്‍ കേസിലുള്‍പ്പെട്ടതായി തെളിയിക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡിന്റെ 2,000 കോടിയോളം വരുന്ന സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തുവെന്നും പത്രത്തിനു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിഫണ്ടില്‍ നിന്ന് 90 കോടി രൂപ വായ്‌പ നല്‌കിയതായും അദ്ദേഹം ആരോപിച്ചു.
യംഗ് ഇന്ത്യ എന്ന സ്വകാര്യകമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുത്തത്. കമ്പനി ഡയറക്‌ടര്‍മാരായ സോണിയയ്‌ക്കും രാഹുലിനും കമ്പനിയില്‍ 76 ശതമാനം ഓഹരിയുണ്ട്. ബാക്കിയുള്ള ഓഹരികള്‍ മറ്റ് അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ പേരിലാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























