Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കും

27 JUNE 2014 03:38 AM IST
മലയാളി വാര്‍ത്ത.

ലൈംഗിക വിദ്യാഭ്യാസം എന്നു കേട്ടാല്‍ ഹാലിളകുന്ന കേന്ദ്രമന്ത്രിയാണ്‌ ഡോ.ഹര്‍ഷവര്‍ദ്ധന്‍. ഗര്‍ഭനിരോധന ഉറകള്‍ക്ക്‌ ഗര്‍ഭം തടയാനാകുമെങ്കിലും പങ്കാളിയോടുള്ള വഞ്ചന തടയാനാകില്ലെന്ന കുപ്രസിദ്ധ പ്രഖ്യാപനത്തിനുശേഷമാണ്‌ ലൈംഗിക വിദ്യാഭ്യാസം ഇന്ത്യയില്‍ നിരോധിക്കുമെന്ന വിവാദ പ്രസ്‌താവനയുമായി മന്ത്രി രംഗത്തെത്തിയത്‌. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വിദ്യാഭ്യാസമാണ്‌ വേണ്ടതെന്ന്‌ പറയാനും മന്ത്രി മറന്നില്ല. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക്‌ നല്‍കിയ സന്ദേശത്തിലാണ്‌ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചത്‌. ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കാന്‍ മാത്രമേ ലൈംഗിക വിദ്യാഭ്യാസം സഹായിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സില്‍ ഔദ്യോഗിക യാത്രയിലുള്ള ഡോ.ഹര്‍ഷവര്‍ദ്ധനനെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ചുരുക്കത്തില്‍ ഹര്‍ഷവര്‍ദ്ധന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ സെക്‌സ്‌ എഡ്യൂക്കേഷന്‍ നിരോധിക്കാനാണ്‌ സാധ്യത. അതേസമയം മന്ത്രിയുടെ പ്രതികരണത്തോട്‌ ബി.ജെ.പി പ്രതികരിച്ചിട്ടില്ല. ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നതിനെ പറഞ്ഞാണ്‌ ഹര്‍ഷവര്‍ദ്ധന്‍ വിവാദം തുടങ്ങി വച്ചത്‌.
അതേസമയം സാമൂഹ്യപ്രവര്‍ത്തകര്‍ ഹര്‍ഷവര്‍ദ്ധനനെതിരെ രംഗത്തെത്തി കഴിഞ്ഞു. ആര്‍.എസ്‌.എസ്‌ അജണ്ട നടപ്പിലാക്കാനാണ്‌ ഹര്‍ഷവര്‍ദ്ധന്‍ ശ്രമിക്കുന്നതെന്ന്‌ സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വളരെ നേരത്തെ കുട്ടികള്‍ ലൈംഗിക പക്വത നേടുന്ന കാലമാണ്‌ ഇത്‌. പെണ്‍കുട്ടികള്‍ വളരെ നേരത്തെ പ്രായപൂര്‍ത്തിയാവുന്നു. ലൈംഗികത എന്താണെന്ന്‌ പോലും അറിയാത്ത പ്രായത്തില്‍ പ്രായപൂര്‍ത്തിയാവുന്നത്‌ അപകടകരമാണ്‌. രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളുകളിലും ലൈംഗികവിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ട ആവശ്യമുണ്ട്‌- സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെയും ലൈംഗികവിദ്യാഭ്യാസത്തെ രാഷ്‌ട്രീയകക്ഷികള്‍ എതിര്‍ത്തിട്ടുണ്ട്‌. നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ അസോസിയേഷനും ഹ്യൂമന്‍ റിസോഴ്‌സ്‌ മന്ത്രാലയവും 2007ലാണ്‌ ലൈംഗിക വിദ്യാഭ്യാസം ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയത്‌. ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‌ ആവശ്യമായ പാഠ്യപദ്ധതിയും തയ്യാറാക്കി. എന്നാല്‍ ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങള്‍ക്ക്‌ ദോഷകരമാകുമെന്ന്‌ കണ്ട്‌ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കരുതെന്ന്‌ ഹിന്ദു സംഘടനകള്‍ വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഗുജറാത്ത്‌, മധ്യപ്രദേശ്‌, കേരളം, മഹാരാഷ്‌ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്‌ഗഢ്‌, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കാന്‍ ഉത്തരവായി. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തി. ഇപ്രകാരം ഉള്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ നിന്നും സെക്‌സ്‌ എഡ്യൂക്കേഷന്‍ പിന്‍വലിക്കണമെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (13 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (44 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

Malayali Vartha Recommends