Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

വിമാനത്തിന്‌ ബോംബ്‌ ഭീഷണിയുണ്ടോ എന്ന്‌ കാമുകന്‌ ആശങ്ക; കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബാംഗ്ലൂരില്‍ അടിയന്തിരമായി ഇറക്കി

01 JULY 2014 10:47 PM IST
മലയാളി വാര്‍ത്ത.

കാമുകി സഞ്ചരിച്ച വിമാനത്തിന്‌ ബോംബ്‌ ഭീഷണിയുണ്ടോന്ന്‌ അന്വേഷിച്ച യുവാവ്‌ ഒരു ജനതയെ മുള്‍മുനയില്‍ നിര്‍ത്തി. നെടുമ്പാശേരി വിമാനത്താവളത്തിന്‌ ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിന്‌ തൊട്ടടുത്ത ദിവസം കാമുകന്‍ വിളിച്ച ഫോണാണ്‌ ഉദ്യോഗസ്ഥരേയും യാത്രക്കാരേയും ഒരുപോലെ അങ്കലാപ്പിലായത്‌.
കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക്‌ ഇന്നലെ രാത്രി എട്ടു മണിക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനാണ്‌ ബോംബ്‌ ഭീഷണിയുണ്ടായതും തുടര്‍ന്ന്‌ അടിയന്തിരമായി ഇറക്കുകയും ചെയ്‌തത്‌.
ഡല്‍ഹി സ്വദേശിയായ കാമുകന്‌ കാമുകിയിലുള്ള ഉത്‌കണ്‌ഠയാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്‌ ബോംബ്‌ ഭീഷണിയുള്ളതായ വാര്‍ത്ത വിമാനം പുറപ്പെടുന്നതിന്‌ തൊട്ടു മുമ്പ്‌ കാമുകി കാമുകനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ കാമുകന്‌ തന്റെ പ്രിയതമയുടെ കാര്യത്തില്‍ ആധിയായി. അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ഉടന്‍ തന്നെ കാമുകന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക്‌ വിളിച്ച്‌ ബോംബ്‌ ഭീഷണി ഉണ്ടോ എന്ന്‌ അന്വേഷിച്ചു.
ഈ ഫോണ്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചു. എന്തായാലും പരീക്ഷണത്തിന്‌ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിമാനത്തിന്‌ ബോംബ്‌ ഭീഷണിയുണ്ടെന്ന്‌ ഉറപ്പിച്ചു. പെട്ടന്നുള്ള കൂടിയാലോചനകള്‍ക്ക്‌ ശേഷം അടിയന്തിരമയി വിമാനം ഇറക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ എടുത്തു. തുടര്‍ന്ന്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വഴി വിമാനത്തിന്റെ ക്യാപ്‌റ്റന്‌ അടിയന്തിര സന്ദേശം നല്‍കി. അപ്പോഴേക്കും വിമാനം കേരള അതിര്‍ത്തി വിട്ടിരുന്നു. തുടര്‍ന്നാണ്‌ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയത്‌.
വിമാനത്തിലെ 8 ജീവനക്കാരേയും 156 യാത്രക്കാരേയും എമര്‍ജന്‍സി എക്‌സിറ്റ്‌ വഴി ഇറക്കി. വിമാനം പരിശോധിച്ചു. ഒരു ബോംബും കിട്ടിയില്ല. ഇതിനിടയ്‌ക്ക്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു വന്ന ഫോണ്‍ പരിശോധിച്ച്‌ നമ്പര്‍ കണ്ടെത്തി. തിരിച്ചു വിളിച്ചപ്പോഴാണ്‌ ഉദ്യോഗസ്ഥര്‍ അന്ധാളിച്ചത്‌. ഡല്‍ഹിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മലയാളിയായ പ്രിജീഷാണ്‌ ഫോണ്‍ ചെയ്‌തത്‌. താന്‍ ബോംബ്‌ ഭീഷണി മുഴക്കിയില്ലെന്നും വിമാനത്തിന്‌ ബോംബ്‌ ഭീഷണിയുണ്ടോ എന്ന്‌ അന്വേഷിക്കുക മാത്രമായിരുന്നു ചെയ്‌തതെന്നുമാണ്‌ പ്രിജീഷിന്റെ മറുപടി.

പ്രിജീഷിന്റെ മറുപടി ഉദ്യോഗസ്ഥര്‍ക്ക്‌ ആശ്വാസവും അതിലേറെ നാണക്കേടുമായി. എന്തായാലും ഇതിനെപ്പറ്റി വിശദമായ അന്വേഷണം നടത്താനാണ്‌ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (4 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (20 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (53 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends