പതിനാറാം ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാകില്ല

പതിനാറാം ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തീരുമാനമെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ വേണ്ട അംഗസംഖ്യ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ആര്‍ക്കും നല്‍കേണ്ടെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ തീരുമാനിച്ചു. തീരുമാനം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അറിയിച്ചു.
പതിനാറാം ലോക്‌സഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമാണുള്ളത്. പാര്‍ലമെന്റ് ചട്ടപ്രകാരം 54 അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കേ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകൂ. എന്നാല്‍ ജനാധിപത്യ മര്യാദയനുസരിച്ച് പ്രതിപക്ഷ നേതൃസ്ഥാനം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ലോക്പാല്‍, സിവിസി, സിബിഐ ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന പദവികളുടെ നിയമനങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും അംഗമാണെങ്കിലും പ്രതിപക്ഷ നേതാവിനെ നിയോഗിക്കാതിരുന്നാല്‍ അത് ഭരണഘടന പ്രശ്‌നമാകില്ല.
മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോഴും, 1984ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടായിരുന്നില്ല. 1984ല്‍ 104 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന്‌പ്പോള്‍ 22 സീറ്റുകള്‍ ലഭിച്ച സിപിഎം ആയിരുന്നു മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. ഡെപ്യൂട്ടി സ്പീര്‍, പിഎസി അധ്യക്ഷ സ്ഥാനം, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എന്നിവ പ്രതിപക്ഷത്തിനുള്ളതാണ്. ഇത് കോണ്‍ഗ്രസ്, എഐഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























