Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

തരൂരിന്‌ പണികിട്ടുമെന്ന കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമായി; തരൂരിന്‌ മാത്രമല്ല ഡോ. ഗുപ്‌തയ്‌ക്കും പണി വരുന്നു!

02 JULY 2014 04:02 AM IST
മലയാളി വാര്‍ത്ത.

മുന്‍ കേന്ദ്രമന്ത്രി ഡോ ശശിതരൂരിന്‌ പണി വരുന്നു എന്ന മലയാളി വാര്‍ത്ത എക്‌സ്‌ക്ലൂസീവ്‌ യാഥാര്‍ത്ഥ്യമാക്കി കൊണ്ട്‌ സുനന്ദ പുഷ്‌കര്‍ പോസ്റ്റ്‌മോര്‍ട്ടം വിവാദം കൊഴുക്കുന്നു. സുനന്ദ പുഷ്‌കറെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഘത്തിന്റെ തലവന്‍ ഡോ. സുധീര്‍ ഗുപ്‌തയോട്‌ സുനന്ദയ്‌ക്ക്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന കാര്യം വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അച്ചടക്ക നടപടിക്ക്‌ വിധേയനായ ഡോ. ഗുപ്‌തയെ മറ്റൊരു കേസില്‍ കുരുക്കി തല്‍സ്ഥാനത്ത്‌ നിന്നും മാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തീരുമാനിച്ച പശ്ചാത്തലത്തിലാണ്‌ ഡോ. ഗുപ്‌ത കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിനെ സമീപിച്ചത്‌. ചില ബി.ജെ.പി നേതാക്കള്‍ വഴി ആരോഗ്യമന്ത്രിയുടെ വിശ്വസ്‌തരുമായി സംസാരിച്ച ഡോ. ഗുപ്‌തയോട്‌ സുനന്ദയുടെ കാര്യം തുറന്നു പറയാനാണ്‌ നേതാക്കള്‍ ഉപദേശിച്ചത്‌. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഡോ. ഗുപ്‌ത വഴിവിട്ട്‌ പല സഹായങ്ങളും ചെയ്‌തിരുന്നതായി ആരോപണമുണ്ട്‌.
കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഗുലാം നബി ആസാദും ഡോ ശശിതരൂരും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്താന്‍ ആവശ്യപ്പെട്ടതായാണ്‌ ഡോ.ഗുപ്‌ത പറഞ്ഞത്‌. മന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച ശേഷം ഡോ.ഗുപ്‌ത പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്തിയെഴുതിയെന്നാണ്‌ ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നത്‌. കുറ്റം ചെയ്‌തശേഷം പിന്നീട്‌ നല്ലതായി ചമയുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ വിശ്വസിക്കുന്നു. ഏതായാലും ഡോ.ഗുപ്‌തക്കും പണിയായിട്ടുണ്ട്‌. കേന്ദ്രമന്ത്രിമാരുടെ സമ്മര്‍ദ്ദം ഉണ്ടെന്ന്‌ കരുതി റിപ്പോര്‍ട്ടിലെ സത്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത്‌ ആരോഗ്യമേഖലയിലെ എത്തിക്‌സിന്‌ വിരുദ്ധമാണെന്നും ബിജെപി കരുതുന്നു. മുദ്ര വച്ച കവറില്‍ തന്റെ നിലപാട്‌ അറിയിക്കാമെന്നാണ്‌ സി.എ.ടിയോട്‌ ഡോ. ഗുപ്‌ത നല്‍കിയിരിക്കുന്ന വാഗ്‌ദാനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്തിയതിന്‌ തെളിവായി കേന്ദ്രമന്ത്രിയായിരുന്ന തരൂരും എയിംസ്‌ ഡയറക്‌ടറും തമ്മിലുള്ള ഇ.മെയില്‍ സന്ദേശങ്ങളും ഡോ. ഗുപ്‌ത തന്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ഡോ. ഗുപ്‌തക്ക്‌ അനുകൂലമായി നിലപാട്‌ സ്വീകരിക്കാന്‍ യാതൊരു സാധ്യതയുമില്ല. കാരണം ഡോ. ഗുപ്‌തയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.
അതേസമയം ഗുപ്‌തയെ മുന്നില്‍ നിര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പിന്‌ ബി.ജെ.പി ശ്രമിക്കും. ഗുലാംനബി ആസാദ്‌ കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്‌. അദ്ദേഹത്തിനെതിരെ ആരോപണം വരുമ്പോള്‍ അത്‌ കോണ്‍ഗ്രസിന്‌ തലവേദനയാവും. നരേന്ദ്രമോഡിക്ക്‌ അനുകൂലമായി തരൂര്‍ നിലപാടെടുത്തെങ്കിലും മോഡി തരൂരിനെ സഹായിക്കാന്‍ ഇടയില്ല. സുബ്രഹ്മണ്യം സ്വാമി തരൂരിനെതിരെ ശക്തമായി രംഗത്തുള്ളതാണ്‌ കാരണം. തരൂരിനെ ശാസ്‌ത്രീയമായി കുരുക്കാനാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്‌.

മലയാളി വാര്‍ത്ത 17-05-2014ന്‌ നല്‍കിയ ഈ റിപ്പോര്‍ട്ട്‌ കൂടി വായിക്കുക

തരൂരിന്‌ പണി കൊടുക്കുമെന്ന്‌ ബിജെപി; ബൈ ഇലക്ഷന്‍ വേണ്ടി വരും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (7 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (23 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (56 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends