മുംബൈയില്‍ കനത്ത മഴ; ജനജീവിതം തടസ്സപ്പെട്ടു

കനത്ത മഴ മുംബൈ നഗരത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. റെയില്‍, വാഹനഗതാഗതം തടസപ്പെട്ടു. ഘാട്‌കൂപ്പറിലെ പ്രാന്തനഗരങ്ങളായ ദാദര്‍, പാരെല്‍, ചെമ്പൂര്‍, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായ ഗതാഗതതടസത്തിനിടയാക്കി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അന്ധേരി സബ്‌വേ താല്‌ക്കാലികമായി അടച്ചു. വെസ്റ്റേണ്‍ എക്‌സ്‌പ്രസ് ഹൈവേയിലും ഖേര്‍വാഡി ജംഗ്‌ഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും ഗതാഗതം തടസപ്പെട്ടു.
മുംബൈ നഗരത്തിന്റെ ജീവനാഡിയായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിനെയും കനത്ത മഴ സാരമായി ബാധിച്ചു. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. പ്രാദേശിക സര്‍വീസുകള്‍ ഒരുമണിക്കൂറിലധികം വൈകി.
കുര്‍ള, ഘാട്‌കൂപ്പര്‍, വിഖ്‌റോളി, ഭാന്ദൂപ് മേഖലയില്‍ പാളങ്ങളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ പല സര്‍വീസുകളും 20 മുതല്‍ 25 മിനിറ്റു വരെ വൈകിയാണ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ അരമണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഏഴോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്‌ക്കു കാരണം. അടുത്ത 48 മണിക്കൂര്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മഴയുടെ ശക്തി കുറയാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























