മോഡിയുടെ കരങ്ങള്‍ക്ക് ഇനി ഇരട്ടി ശക്തി... നരേന്ദ്രേ മോഡിയുടെ വിശ്വസ്‌തന്‍ അമിത്‌ഷാ ബിജെപി ദേശീയ അധ്യക്ഷന്‍

ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്
നിലവില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ് അമിത് ഷാ. ബി.ജെ.പി പ്രസിഡന്റായിരുന്ന രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് അമിത് ഷായെ പരിഗണിക്കുന്നത്. അമിത് ഷായെ അധ്യക്ഷനാക്കുന്നതിനോട് ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു.
മഹാരാഷ്ട്ര, ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ദേശീയ അധ്യക്ഷനെ വേഗത്തില്‍ തെരഞ്ഞെടുക്കാനുള്ള നടപടി. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനയതിനെ തുടര്‍ന്ന് 2010 ല്‍ അമിത് ഷാ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























