ബോളിവുഡ് നടി സൊഹ്‌റ സഹഗല്‍ അന്തരിച്ചു

ആദ്യകാല ബോളിവുഡ് നടി സൊഹ്‌റ സഹഗല്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വ്യാഴാഴ്‌ച ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഇന്ത്യന്‍ ഇംഗ്ലീഷ് സിനിമകളിലും സ്വഭാവ നടിയായി വേഷമിട്ട സൊഹ്‌റ സഹഗല്‍ ധാരാളം ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.
നര്‍ത്തകിയായിരുന്ന സൊഹ്‌റ 1946 ല്‍ ധര്‍ത്തി കി ലാല്‍ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഷാറൂഖ്‌ഖാന്‍ ചിത്രമായ ദില്‍സേയിലും വീര്‍സാരായിലും മുത്തശ്ശി വേഷങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. സഞ്‌ജയ് ഭന്‍സാലി ചിത്രമായ സാവരിയാണ് അവര്‍ അവസാനം അഭിനയിച്ച ചിത്രം.
2010ല്‍ രാജ്യം സൊഹ്‌റ സഹഗലിനെ പദ്‌മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1998 ല്‍ പദ്‌മശ്രീയും 2001 ല്‍ കാളിദാസ സമ്മാനവും 2004 ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha