അബ്‌ദുള്‍ നാസര്‍ മദനിയുടെ മോചനം ഇന്നുണ്ടാകില്ലെന്ന് സൂചന

അബ്‌ദുള്‍ നാസര്‍ മദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ മോചനം ഉടന്‍ ഉണ്ടാവാനിടയില്ലെന്ന് സൂചന. കോയമ്പത്തൂരില്‍ മറ്റ് രണ്ട് കേസുകളില്‍ മദനിക്കെതിരെ വാറണ്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവ പിന്‍വലിച്ചാല്‍ മാത്രമേ മദനിയുടെ മോചനം സാധ്യമാകു. വാറണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് മാത്രമേ കോടതി പരിഗണിക്കുകയുള്ളു. ഇതില്‍ കോടതി ഇന്ന് തീരുമാനമെടുക്കാനുള്ള സാധ്യതയും കുറവാണ്. കേരളത്തില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി മദനിക്കെതിരെ പുറപ്പെടുവിച്ച വാറണ്ട് പിന്‍വലിച്ചിട്ടുണ്ട്. അതേസമയം മദനിയെ കാണാന്‍ അനുമതി തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതി ചൊവ്വാഴ്‌ചത്തേക്കു മാറ്റി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ത്ത സൂഫിയയ്‌ക്ക് എറണാകുളം വിട്ടുപോകരുതെന്നു കോടതി ഉത്തരവുണ്ട്.
അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം. മദനിക്ക് ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. ബാംഗളൂരില്‍ തന്നെ നിന്നുകൊണ്ട് സ്വന്തം നിലയില്‍ ചികിത്സ തേടാനാണ് ജാമ്യം.
പുറത്തിറങ്ങിയാലുടന്‍ തന്നെ ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ മദനിക്ക് ചികത്സ ആരംഭിക്കും. ഇതിന് പുറമെ അഗര്‍വാള്‍, മണിപ്പാല്‍ ആശുപത്രികളിലും മദനിക്ക് ചികിത്സ നല്‍കും. ജ്യാമത്തിലിറങ്ങുന്ന അബ്ദുല്‍ നാസര്‍ മദനിയ്ക്ക് നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. തുടര്‍ന്ന് വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാണ് തീരുമാനം. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കും. ഇതിനിടെ നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രൂക്ഷമായ പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രോസറ്റേറ്റ് പ്രശ്‌നത്തിനും ഉളള ചികിത്സയുമായിരിക്കും മണിപ്പാലില്‍ നല്‍കുക. പ്രമേഹം രൂക്ഷമായതു കാരണം നേത്രപടലങ്ങളിലെ ഞെരമ്പുകള്‍ മുറിയുന്നതിനുളള ലേസര്‍ ചികിത്സയാണ് അഗര്‍വാള്‍ ആശുപത്രിയില്‍ നടക്കുക. ചുരങ്ങിയത് മൂന്ന് മാസത്തെ ചികിത്സയെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയിരുന്നു. ജ്യാമം അനുവദിച്ച ഒരുമാസ കാലയളവില്‍ ചികിത്സ തുടങ്ങി വച്ച ശേഷം ജയിലില്‍ കഴിയുന്ന വേളയില്‍ തുടരാനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha