ഡല്‍ഹി കൂട്ടബലാത്സംഗം; രണ്ട് പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ വധ ശിക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വാദം കേള്‍ക്കുന്നതുവരെയാണ് സ്‌റ്റേ. കേസിലെ നാല് പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവച്ചിരുന്നു. 2012 ഡിസംബറില്‍ നടന്ന കൂട്ടബലാത്സംഗം രാജ്യത്താകമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാത്രിയില്‍ സുഹൃത്തിനോടൊപ്പം ബസില്‍ സഞ്ചരിക്കവെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുമ്പുദണ്ഡുള്‍പ്പെടെയുള്ള വസ്തുക്കള്‍കൊണ്ട് കൊടും പീഡനമേറ്റ യുവതി രണ്ടാഴ്ചക്കുശേഷം സിംഗപ്പൂരിലെ ആസ്പത്രിയില്‍വെച്ച് മരണമടഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha