ബ്രിക്സ് ഉച്ചക്കോടിക്ക് തുടക്കം; നരേന്ദ്രമോഡി ചൈനീസ് പ്രഡിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. 80 മിനിറ്റാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലെ മഞ്ഞുരുകാന്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്‌ച അവസരമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
ചര്‍ച്ചകള്‍ക്ക് ശേഷം ഫലപ്രദമായ കൂടിക്കാഴ്‌ചയാണ് നടന്നതെന്ന് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്‌തു. ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ലോകം അത് ശ്രദ്ധിക്കുന്നുവെന്ന് ഷീ ചിന്‍പിംഗ് മോഡിയോട് പറഞ്ഞു. കൈലാസ് മാനസസരോവര്‍ യാത്രയുടെ രണ്ടാം റൂട്ട് തുറക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മോഡി തുടക്കം കുറിച്ചു. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്ക വിഷയം സൗഹാര്‍ദപരമായി ഒത്തുതീര്‍പ്പാക്കണമെന്നാണ് ഇന്ത്യുടെ താല്‍പര്യമെന്നും മോഡി ചിന്‍പിംഗിനെ അറിയിച്ചു.
മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ചൈന അഭിപ്രായപ്പെട്ടു. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ ശക്തിപ്പെടുത്തണമെന്ന വിഷയവും ചര്‍ച്ചക്ക് വന്നു. ചൈനയില്‍ നിന്നുള്ള നിക്ഷേപകരെ ഇന്ത്യയുടെ അടിസ്ഥാന വികസന മേഖലയില്‍ നിക്ഷേപത്തിനായി മോഡി ക്ഷണിക്കുകയും ചെയ്‌തു. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഡി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha