ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും വിവാഹം ചെയ്യരുതെന്ന വിചിത്ര നിർദേശവുമായി മുസ്ലീം മതപഠന സ്ഥാപനം

ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും വിവാഹം ചെയ്യാൻ പാടില്ല. ബാങ്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനം തെറ്റാണ്. ബാങ്ക് നല്‍കുന്ന പണം ശമ്പളമായി വാങ്ങുന്നതും തെറ്റ്. ഉത്തര്‍ പ്രദേശിലെ ഷഹാരണ്‍പൂരിലെ മുസ്ലീം മതപഠന സ്ഥാപനമായ ദാറുല്‍ ഉലൂം ദുയൂബന്ദാണ് ഇങ്ങനെയൊരു വിചിത്ര നിർദേശവുമായി വിശ്വാസികൾക്ക് മുന്നിലെത്തിയത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദൈവഭയമുള്ള കുടുംബത്തില്‍നിന്ന് മാത്രമേ വിവാഹം കഴിക്കാവുള്ളൂ എന്നു ഫത്വയില്‍ പറയുന്നു. മത പുസ്തകം അനുസരിച്ച് പലിശ ഹറാമാണെന്നും അതുകൊണ്ട് പലിശ വാങ്ങുകയും പലിശ നല്‍കുകയും ചെയ്യുന്ന ബാങ്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനം തെറ്റാണ്. അതിനാല്‍ ബാങ്ക് നല്‍കുന്ന പണം ശമ്പളമായി വാങ്ങുന്നതും ഹറാമാണെന്ന് ഫത്വ പറയുന്നു. ഹറാമായ സമ്പത്തുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. നേരത്തെ ദാറുല്‍ ഉലൂം ദുയൂബന്ദ് പുറത്തിറക്കിയ പല ഫത്വകളും ഇറക്കിയിട്ടുണ്ട്.
ഇതിനുമുൻപ് കണ്‍പുരികം പറിക്കുന്നതും മുടി വെട്ടിയൊതുക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. ബ്യൂട്ടി പാര്‍ലറില്‍നിന്ന് വിട്ടുനില്‍ക്കണം, അന്യപുരുഷനെ ആകര്‍ഷിക്കുന്ന ഒരുക്കങ്ങള്‍ പാടില്ല, ലിപ്സ്റ്റിക് പുരട്ടരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഫത്‌വയിലുണ്ട്. എന്നാൽ ഫത്‌വയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് അന്ന് ഉയര്‍ന്നത്. ആരും ഷേവ് ചെയ്യരുത് എന്നുപറഞ്ഞും ഫത്വ ഇറക്കി. ഷേവ് ചെയ്ത് ജീവിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്നും ഫത്വ പറഞ്ഞു. ഇതിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha






















