രാഷ്ട്രീയ വൈരം തീർക്കാൻ ഭരണഘടനാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തരുത്; എംഎൽഎമാരുടെ ഭാഗം കേൾക്കാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിർഭാഗ്യകരം; ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി മമതാ ബാനർജി

ഡൽഹിയിൽ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഭാവിക നീതിക്കു നിരക്കുന്നതല്ല. രാഷ്ട്രീയ വൈരം തീർക്കാൻ ഒരു ഭരണഘടനാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുകയാണെന്നും മമതാ ട്വിറ്ററിൽ കുറിച്ചു.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയില്ല. ഇത് നിർഭാഗ്യകരമാണ്. ഇത് സ്വാഭാവിക നീതിയുടെ നിയമങ്ങൾക്കെതിരാണ്. ഈ സമയം നാം അരവിന്ദ് കേജരിവാളിനും അദ്ദേഹത്തിന്റെ സംഘത്തിനുമൊപ്പം ശക്തമായി നില കൊള്ളണമെന്നും മമത വ്യക്തമാക്കി.
ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽനിന്നുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. നടപടി. ഇത് സംബന്ധിച്ച ശിപാർശ കമ്മിഷൻ രാഷ്ട്രപതിക്കു സമർപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















