പകല്‍ മാന്യനായ ഡോക്ടറുടെ കൈയ്യിലിരുപ്പ് കണ്ട് നാട്ടുകാര്‍ പൊറുതിമുട്ടി. അവസാനം കാത്തിരുന്ന് പിടികൂടി
പകല്‍ മാന്യനായ ഡോക്ടറുടെ കൈയ്യിലിരുപ്പ് കണ്ട് ഒരു നാടാകെ ഭീതിയിലാണ്. നേരം പുലരുമ്പോള്‍ വിലപിടിപ്പുള്ള പല കാറുകളാണ് കത്തിച്ചാമ്പലായി കണ്ടിരുന്നത്. ഇതാരെന്നുള്ള അന്വേഷണത്തില്‍ പിടികൂടിയതാകട്ടെ ഈ ഡോക്ടറേയും.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ, ബെല്‍ഗാം മേഖലയില്‍ 15ഓളം കാറുകള്‍ കത്തിച്ച സംഭവത്തില്‍ 37കാരനായ ഡോക്ടര്‍ അറസ്റ്റിലായി. മെഡിക്കല്‍ കോളജ് പ്രൊഫസറായ അമീത് ഗെയ്ക്വാദാണ് പിടിയിലായത്. ജനുവരി 17ന് തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സഹിതമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. രണ്ടാഴ്ചയോളമായി മേഖലയില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അര്‍ധരാത്രിക്കും പുലര്‍ച്ചെ മൂന്നിനും ഇടയിലായിരുന്നു എല്ലാ സംഭവങ്ങളും നടന്നത്. ഇത്തരം 15ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും കാരണം കണ്ടെത്താനാകാതെ പൊലീസ് വലയുന്നതിനിടെയാണ് ഡോക്ടര്‍ അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി മേഖലയിലെ അപ്പാര്‍ട്ട്മെന്റിലുള്ള പാര്‍ക്കിങ് ഏരിയയില്‍ കാറുകള്‍ക്കിടയില്‍ ഒരാള്‍ നടക്കുന്നത് കണ്ട് സുരക്ഷാ ജീവനക്കാരന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്തു.
എന്നാല്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് ഗെയ്ക്ക്വാദിന്റെ കാര്‍ പൊലീസ് പരിശോധിച്ചു. കാറില്‍ കര്‍പ്പൂരം, എഞ്ചിന് ഓയില്‍, ഡീസല്‍ സ്പിരിറ്റ്, പെട്രോള്‍ ജാറുകള്‍, തുണിക്കെട്ടുകള്‍ എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിനു പിന്നിലെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല. എന്നാല്‍ ഡോക്ടറുടെ അറസ്റ്റിനു ശേഷം കാര്‍ കത്തിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha