മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു
മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റിനും ജില്ലാ പോലീസ് മേധാവിക്കും കത്തയച്ചു.
2013 ല്‍ 63 പേരുടെ മരണത്തിനിടയാക്കുകയും 50,000 ല്‍ അധികം പേര് ഭവന രഹിതരാകുകയും ചെയ്ത കലാപവുമായി ബന്ധപ്പെട്ട കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയാറെടുക്കുന്നത്. ജനുവരി അഞ്ചിന് നീതിന്യായ വകുപ്പ് സ്പെഷല്‍ സെക്രട്ടറി രാജ് സിംഗാണ് കത്തയച്ചിരിക്കുന്നത്.
മുസാഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഇതുവരെ തീരുമാനം ആകാത്ത ഒമ്പതു ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കാന്‍ പരിഗണിക്കുന്നത്.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രസഹമന്ത്രി സഞ്ജീവ് ബല്യാന്‍, ഭരതേന്ദു സിംഗ് എംപി, എംഎല്‍എ ഉമേഷ് മാലിക്, ബിജെപി സംസ്ഥാന ഭാരവാഹി സധീവ് പ്രാച്ചി തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ കലാപക്കേസില്‍ പ്രതികളാണ്. യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതിനു ശേഷമാണ് ഇത്തരമൊരു നീക്കം ആരംഭിച്ചത്.
https://www.facebook.com/Malayalivartha