മോദിക്കും യോഗിക്കും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ രക്തം കൊണ്ടെഴുതിയ കത്ത്

മോദിക്കും യോഗിക്കും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രക്തംകൊണ്ട് കത്തെഴുതി. നീതി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടിയുടെ കത്ത്. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ പെണ്‍കുട്ടിയാണ് നീതിക്കായി കത്തെഴുതിയത്. ഉന്നതരുമായുള്ള ബന്ധംമൂലം പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്നും കേസ് പിൻവലിക്കാൻ പോലീസ് ആവശ്യപ്പെടുകയാണെന്നും നീതി കിട്ടിയിക്കെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പെൺകുട്ടി കത്തിൽ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2017 മാർച്ച് 24ന് ദിവ്യ പാണ്ഡെ, അങ്കിത് വർമ്മ എന്നിവർക്കെതിരെ ബരാബങ്കിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എഎസ്പി ശശി ശേഖർ സിംഗ് പറയുന്നു.
മകളെ പ്രതികൾ ബലാൽസംഗം ചെയ്തതായും അവളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അച്ഛന്റെ പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















