Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

എത്ര മാനസിക പ്രശ്‌നമുണ്ടെങ്കിലും ഒരമ്മയ്ക്കിത് ചെയ്യാനാകുമോയെന്ന് ജോമോളെ അറിയുന്ന നാട്ടുകാര്‍ ചോദിക്കുന്നു; ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ ബുധനാഴ്ച പരിഗണിക്കും

24 JANUARY 2018 08:44 AM IST
മലയാളി വാര്‍ത്ത

നെടുമ്പന കുരീപ്പള്ളി കാട്ടൂരില്‍ 14കാരനായ ജിത്തുജോബ് കൊലചെയ്യപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ബുധനാഴ്ച പരവൂര്‍ കോടതി പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത ജിത്തുവിന്റെ പിതാവിന്റെയും സഹോദരിയുടെയും മൊഴികളും പൊലീസിനോട് ജയമോള്‍ പറഞ്ഞ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കും. അതേസമയം ജോമോള്‍ക്ക് ഒറ്റയ്ക്കിത് ചെയ്യാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചിട്ടുണ്ട്.

ജയമോളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കുടുംബാംഗങ്ങളൊടൊപ്പം ഇവരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ജിത്തുജോബിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു പി. ജോണ്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ അമ്മയുടെയും പൊലീസിന്റെയും ചിലവാദങ്ങള്‍ നാട്ടുകാരില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജയമോള്‍ക്ക് മാനസികരോഗമുണ്ടെന്ന തരത്തിലുള്ള പ്രചാരണം കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.

ഭര്‍ത്താവിന്റെയും മകളുടെയും മൊഴി അമ്മക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു. 14കാരനായ മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് പറമ്ബില്‍ ഉപേക്ഷിച്ചെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ ജയമോള്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് വിശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ജയമോള്‍ക്ക് വീടുമായി ഏറ്റവും അടുത്ത് ബന്ധംപുലര്‍ത്തുന്ന ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്നാണ് ഇവരുടെ സംശയം.

കൊലനടത്തിയ അന്നുതന്നെ മൃതദേഹം കത്തിച്ചെങ്കിലും പിന്നീട് എപ്പോഴോ പറമ്ബില്‍ ഉപേക്ഷിച്ചതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല നടന്ന തിങ്കളാഴ്ച തന്നെ മൃതദേഹം ഉപേക്ഷിച്ചിരുന്നെങ്കില്‍ ആളൊഴിഞ്ഞ പറമ്ബായതിനാല്‍ നായ്ക്കളും കാക്കകളും ചേര്‍ന്ന് മൃതദേഹം കടിച്ച് വലിക്കുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആരുടെയോ നിര്‍ദേശപ്രകാരമാണ് പ്രതി ജയമോളുടെ ഭര്‍ത്താവും മകളും അമ്മക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന മൊഴി കൊടുത്തതെന്നാണ് പലരും സംശയിക്കുന്നത്. കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന കാഴ്ചപ്പാടിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതി ജയമോളുടെ മാനസികനില വീണ്ടും പരിശോധിച്ചേക്കും. പൊലീസ് തന്നെ മര്‍ദിച്ചെന്ന ജയമോളുടെ കോടതിയിലെ വെളിപ്പെടുത്തല്‍ പൊലീസ് ഗൗരവമായാണ് കാണുന്നത്. ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ ഇവര്‍ കോടതിയില്‍ ഇക്കാര്യം പറഞ്ഞതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (47 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (54 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends