Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കാട്ടുതീയില്‍പ്പെട്ടവര്‍ പരസ്പരം കണ്ടെത്താനാവാതെ ചിതറിയോടി ഒരിറ്റ് വെള്ളത്തിനായി വനത്തില്‍ നെട്ടോട്ടം ജീവനുവേണ്ടി മല്ലടിച്ചവര്‍ക്ക് തുണയായത്...

13 MARCH 2018 09:36 AM IST
മലയാളി വാര്‍ത്ത

കേരളാ തമിഴ്‌നാട് അതിര്‍ത്തി മലയോര മേഖലയായ കൊളുക്കുമലയില്‍ ട്രെക്കിങിനായി ശനിയാഴ്ചയാണ് 39 പേരടങ്ങുന്ന സംഘം രണ്ടു ഗ്രൂപ്പുകളായി എത്തിയത്. വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. കാട്ടുതീയില്‍പ്പെട്ടവര്‍ പരസ്പരം കണ്ടെത്താനാവാതെ ചിതറിയോടി. ഒരിറ്റ് വെള്ളത്തിനായി വനത്തില്‍ നെട്ടോട്ടമായി. വസ്ത്രങ്ങളടക്കം കത്തിയുരുകി പൊള്ളി കിടക്കുന്ന മനുഷ്യര്‍... ഇറ്റു വെള്ളത്തിനു കേഴുന്നവര്‍... നിലവിളിക്കാന്‍ പോലും ശബ്ദം ശേഷിക്കാത്തവര്‍... കൊരങ്ങണി മലയുടെ മനോഹാരിത ഉള്ളുലയ്ക്കുന്ന കാഴ്ചകളിലേക്കു മാറിയതു നിമിഷങ്ങള്‍ കൊണ്ടാണ്. കാടിന്റെ സൗന്ദര്യം നുകരാന്‍ കലമ്പലുകളുമായി മലകയറിയവര്‍ പ്രകൃതിയുടെ രൗദ്രഭാവത്തില്‍ കരിഞ്ഞുവീഴുകയായിരുന്നു.
എട്ടു ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തയുമായാണ് ഇന്നലെ നേരം പുലര്‍ന്നത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ മരണസംഖ്യ പതിനൊന്നായി. ജീവനു വേണ്ടി മല്ലടിച്ച് മൂന്നു പേര്‍. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ് അതിലേറെപ്പേര്‍. തേനിയും കൊരങ്ങണിയും വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ചെന്നൈയില്‍നിന്ന് ട്രാവലറിലെത്തിയ പന്ത്രണ്ടംഗ സംഘം സൂര്യനെല്ലിയില്‍നിന്നും മറ്റുള്ളവര്‍ കൊരങ്ങണിയില്‍ നിന്നുമാണ് കാടുകയറിയത്. ഇവര്‍ കൊളുക്കുമലയില്‍ ഒന്നിച്ചു.

ഞായറാഴ്ച ഉച്ചയോടെ കൊളുക്കുമലയില്‍നിന്നു കൊരങ്ങണിയിലേക്കു മലയിറങ്ങി. ഏഴു കി.മീ. പിന്നിട്ട് ഉച്ചയ്ക്കു മൂന്നോടെ ഒറ്റമരത്തെത്തിയപ്പോഴാണ്ദുരന്തം കാട്ടുതീയായി കാത്തുനിന്നത്. എല്ലാവരും ചിതറിയോടി; ചിലര്‍ പാറക്കെട്ടുകളില്‍ അഭയം തേടി. ചുറ്റിനും തീ പടര്‍ന്നതോടെ ഓടിയവരാണു തീയില്‍ അകപ്പെട്ടത്. ഒറ്റയടിപ്പാതയും കീഴ്ക്കാംതൂക്കായ പ്രദേശവും രക്ഷാപ്രവര്‍ത്തനം വൈകിച്ചു.

വിവരമറിഞ്ഞു മലകയറിയെത്തിയവരെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. 90 ശതമാനവും പൊള്ളലേറ്റവര്‍. അല്‍പ്പം വെള്ളത്തിനായി കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം മനസില്‍നിന്നു മായുന്നില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വസ്ത്രങ്ങള്‍ കത്തിപ്പോയവര്‍ക്കു മുണ്ടും ഷര്‍ട്ടും അഴിച്ചുനല്‍കി.

ആദ്യം മലകയറിച്ചെന്നവര്‍ ദുരന്തത്തിന്റെ വ്യാപ്തിക്കു മുന്നില്‍ പകച്ചുപോയി. കൂടുതല്‍ ആളും സാധനസാമഗ്രികളും വെളിച്ചവും എത്തിയതോടെയാണു രക്ഷാദൗത്യം സജീവമായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (30 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (35 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (48 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (4 hours ago)

Malayali Vartha Recommends