Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

രാജ്യചരിത്രത്തില്‍ ഇടംപിടിച്ച മഹത്തായ കര്‍ഷകമുന്നേറ്റത്തില്‍ ആവേശം കൊണ്ട് സിപിഎം...

13 MARCH 2018 09:15 AM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ ബിജെപിയില്‍ നിന്നും നേരിട്ട അടിയില്‍ നിന്നും സിപിഎം മുംബൈയില്‍ ഉയര്‍ത്തെഴുന്നേറ്റു. രാജ്യം കണ്ട വലിയ കര്‍ഷകമുന്നേറ്റത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിന് അവസാനം മുട്ടുമടക്കേണ്ടി വന്നു. ആറുദിവസത്തെ ലോങ് മാര്‍ച്ച് നടത്തി മുംബൈയിലെത്തിയ ലക്ഷം കര്‍ഷകരുടെ രോഷത്തിനുമുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴുകയായിരുന്നു. അഖിലേന്ത്യാ കിസാന്‍സഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അക്ഷരംപ്രതി അംഗീകരിക്കേണ്ടിവന്നു. ചര്‍ച്ചയില്‍ തീരുമാനമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആറുമാസത്തെ സാവകാശം തേടി. ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പാക്കാന്‍ ആറംഗ മന്ത്രിതലസമിതി രൂപീകരിക്കും. 2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും ഉറപ്പുലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാന്‍സഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും. വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതനഷ്ടപരിഹാരം നല്‍കല്‍ എന്നീ ആവശ്യങ്ങളും അംഗീകരിച്ചു. വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുമ്‌ബോള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കില്ലെന്നും ഉറപ്പുനല്‍കി.

കടലിലേക്ക് ഒഴുകുന്ന വെള്ളം കൃഷിയാവശ്യങ്ങള്‍ക്കായി വഴിതിരിച്ചു വിടുന്നതും വായ്പ എഴുതിത്തള്ളുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയതും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രക്ഷോഭകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. റേഷന്‍ നല്‍കാത്ത കടയുടമകളുടെ ലൈസന്‍സ് റദ്ദാക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുമ്‌ബോള്‍ ആദിവാസിഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുനല്‍കി. സഞ്ജയ് ഗാന്ധി നിരാധാര്‍ യോജനപ്രകാരം പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിക്കും. ഇതിനുള്ള തീരുമാനം നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍തന്നെ കൈക്കൊള്ളും. കാല്‍നടയായി മുംബൈയിലെത്തിയ പ്രക്ഷോഭകര്‍ക്ക് തിരിച്ചുപോകാന്‍ സൗജന്യ ട്രെയിന്‍യാത്ര അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനുപുറമെ പ്രാദേശികമായ നിരവധി ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

സെക്രട്ടറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നേതാക്കളെ ക്ഷണിച്ച സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ ആസാദ് മൈതാനിയില്‍ തങ്ങി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, സംസ്ഥാന പ്രസിഡന്റ് ഡോ. അജിത് നാവ്‌ലെ, സിപിഐ എം എംഎല്‍എ ജെ പി ഗാവിത് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കിസാന്‍സഭ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചത്. തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം മന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന), ഗിരീഷ് മഹാജന്‍, ചന്ദ്രകാന്ത് ദാദ പാട്ടീല്‍ (ബിജെപി) എന്നിവര്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകളുടെ കരടുമായി ആസാദ് മൈതാനിയിലെത്തി. മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രക്ഷോഭകര്‍ക്കുമുന്നില്‍ വിശദീകരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ മറിയം ധാവ്‌ളെ, സുധ സുന്ദരരാമന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ഡോ. അശോക് ധാവ്‌ളെ പറഞ്ഞു.

പ്രക്ഷോഭത്തിന് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചതോടെയാണ് സമരത്തെ കൂടുതല്‍ സ്‌ഫോടനാത്മകമായ ഘട്ടത്തിലെത്തിക്കാതെ പെട്ടെന്ന് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. ലോങ് മാര്‍ച്ച് കടന്നുവന്ന പ്രദേശങ്ങളില്‍നിന്ന് കിസാന്‍സഭ നേതാക്കളെ അമ്ബരപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നതും വിവിധ രാഷ്ട്രീയപാര്‍ടികളും സന്നദ്ധ സംഘടനകളും മതസംഘടനകളും പൂര്‍ണമായി സമരത്തെ പിന്തുണച്ചതും പെട്ടെന്ന് ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പത്താംക്ലാസ് പരീക്ഷയ്ക്ക് തടസ്സമുണ്ടാകാതെ സമരം ഏകോപിപ്പിച്ചതും സമരത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (29 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (47 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends