Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

നരേഷിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ,ആദ്യം ചായ വില്‍പ്പനക്കാരനാക്കി, പിന്നീട് മോദിയുടെ ജാതി പറഞ്ഞ് പരിഹസിച്ചു, നരേഷ് അഗര്‍വാള്‍ ഇപ്പോള്‍ ബിജെപിയ്ക്ക് സ്വന്തം,നരേഷിന് പാര്‍ട്ടി ആസ്ഥാനത്ത് വന്‍സ്വീകരണം, നരേഷ് ബിജെപിയ്ക്ക് വിലപ്പെട്ട മുത്ത്...

13 MARCH 2018 10:37 AM IST
മലയാളി വാര്‍ത്ത

ആദ്യനാളുകളില്‍ പ്രധാനമന്ത്രി മോദിക്കെതിരേ ആക്ഷേപം ഉയര്‍ത്തിയത് സമാജ് വാദി പാര്‍ട്ടിയുടെ നരേഷ് അഗര്‍വാളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയെ ഞെട്ടിച്ച് ജനറല്‍സെക്രട്ടറിയും മുതിര്‍ന്ന രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇരു കൈയും നീട്ടിയും നരേഷിനെ സ്വീകരിച്ചു.

നരേഷ് അഗര്‍വാള്‍ ഉള്‍പ്പടെ ആറു സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടെ ഒഴിവാണ് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് ഉണ്ടായിരിക്കുന്നത്.

എന്നാല്‍, ഒരാളെമാത്രം ജയിപ്പിക്കാനുള്ള അംഗബലമേ സമാജ് വാദി പാര്‍ട്ടിക്കുള്ളൂ. ആ സീറ്റിലേക്ക് ജയാബച്ചനെ അയച്ചതിലാണ് നരേഷിന്റെ പ്രതിഷേധം. ഇത് മുതലെടുക്കാനാണ് നരേഷ് അഗര്‍വാളിനെ സ്വന്തം പാളയത്തിലേക്ക് ബിജെപി ചേര്‍ക്കുന്നത്.

നരേഷിന് അംഗത്വം നല്‍കിയതിനെതിരേ ബിജെപി.ക്കുള്ളില്‍ അസ്വസ്ഥത ഉയര്‍ത്തി. ജയാബച്ചനെതിരേ നരേഷ് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരേ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രംഗത്തുവരികയും ചെയ്തിരുന്നു.

തനിക്ക് രാജ്യസഭയില്‍ വീണ്ടും അവസരം നല്‍കാതെ നടി ജയാബച്ചന് സമാജ് വാദി പാര്‍ട്ടിക്ക് സീറ്റു നല്‍കിയതിലുള്ള പ്രതിഷേധം നരേഷ് അഗര്‍വാള്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരേയായിരുന്നു പ്രതിഷേധം.

ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നരേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രവര്‍ത്തനങ്ങളെ താന്‍ മാനിക്കുന്നു. 

കോണ്‍ഗ്രസുമായും ബിഎസ്പിയുമായും മാറിമാറി സഖ്യമുണ്ടാക്കുന്ന എസ്പി നിലപാട് അംഗീകരിക്കാനാകില്ലെന്നും യാതൊരു ഉപാധികളും കൂടാതൊണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നരേഷ് പറഞ്ഞു.ഉത്തര്‍പ്രദേശില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജയാ ബച്ചന് നല്‍കിയതാണ് നരേഷ് അഗര്‍വാളിനെ പ്രകോപിപ്പിച്ചത്. '

എന്റെ ടിക്കറ്റ് ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് ചെയ്യുന്നയാള്‍ക്ക് കൊടുത്തു. ഇത് വേദനാജനകമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മകന്‍ ബിജെപിക്ക് വോട്ട് ചെയ്യും.' നരേഷ് അഗര്‍വാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (29 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (47 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends