രാജ്യത്തെ സമ്പന്ന എംപികളിൽ ഒന്നാം സ്ഥാനം ജയാബച്ചന് ; 1000 കോടിയുടെ ആസ്തി വിവര കണക്ക് പുറത്ത്

രാജ്യത്ത് ഏറ്റവും ആസ്തിയുള്ള പാർലമെന്റ് അംഗം സമാജ്‌വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആസ്തിയുടെ കണക്കനുസരിച്ച് 1000 കോടി രൂപയുടെ ആസ്തിയുണ്ട് ജയാബച്ചന്. മറ്റു പാര്‍ലമെന്റംഗങ്ങളെ തട്ടിച്ച് നോക്കുമ്പോൾ ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതുവരെ ഏറ്റവും സമ്പന്ന എംപി എന്ന് കണക്കാക്കപ്പെട്ടിരുന്ന ബിജെപി നേതാവ് രവീന്ദ്ര കിഷോര്‍ സിന്‍ഹയെ മറികടന്നാണ് ജയാ ബച്ചന്‍ മുൻപിലെത്തിയിരിക്കുന്നത്.
രാജ്യസഭാ എംപി സ്ഥാനത്തേക്ക് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് സ്വത്ത് വിവരങ്ങളും ജയാബച്ചന്‍ വെളിപ്പെടുത്തിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയായിട്ടാണ് ജയാ ബച്ചന്‍ മത്സരിക്കുന്നത്.
2012ല്‍ ജയാ ബച്ചന്‍ നാമനിര്‍ദേശ പത്രികക്കൊപ്പം ആസ്തി വിവര കണക്കുകള്‍ ബോധിപ്പിച്ചിരുന്നു. 493 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് അന്ന് അവര്‍ രേഖകള്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ ആയിരം കോടിയായി വര്‍ധിച്ചു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഏകദേശം 500 കോടി രൂപയുടെ ആസ്തി വര്‍ധിച്ചു. അമിതാഭ് ബച്ചനും ജയാ ബച്ചനും 460 കോടിയുടെ സ്വത്തുണ്ട്. കൂടാതെ സ്വര്‍ണം, വാഹനങ്ങള്‍ തുടങ്ങിയവയുടെ ആസ്തിമൂല്യം 540 കോടിയോളം വരും.
62 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈവശമുണ്ട് ഈ താര ദമ്പതികള്‍ക്ക്. അമിതാഭ് ബച്ചന്റെ സ്വര്‍ണ ശേഖരത്തിന്റെ കണക്ക് രേഖകളില്‍ പ്രത്യേകം എടുത്തു പറയുന്നു. 36 കോടി രൂപയുടെ സ്വര്‍ണം അമിതാഭ് ബച്ചനുണ്ട്. 26 കോടിയുടെ സ്വര്‍ണം ജയാ ബച്ചനുമുണ്ട്. ഇരുവര്‍ക്കുമുള്ള 12 കാറുകള്‍ക്ക് 13 കോടി രൂപയോളം വരും. റോള്‍സ് റോയ്‌സ് ഉള്‍പ്പെടെയുള്ള ആഡംബര കാറുകളാണ് താരദമ്പതികള്‍ ഉപയോഗിക്കുന്നത്. ദമ്പതികളുടെ കൈവശമുള്ള വാച്ചുകള്‍ക്ക് നാല് കോടി രൂപ വരും. അമിതാഭ് ബച്ചന്റെ വാച്ചുകള്‍ക്ക് മാത്രം 3.4 കോടിയും ജയബച്ചന്റെ വാച്ചുകള്‍ക്ക് 51 ലക്ഷവും വിലയുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























