ഡല്‍ഹി പീഡനകേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാമെന്ന് ഹൈക്കോടതി

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡല്‍ഹി ഹൈകോടതി. രഹസ്യ വിചാരണ വേണമെന്ന സാകേത് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. രഹസ്യവിചാരണ വേണമെന്ന് നേരത്തെ പോലീസ് അഭ്യര്‍ഥിച്ചിരുന്നു. മാധ്യമങ്ങളെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് നിയന്ത്രിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നേരത്തെ ഡല്‍ഹി ജില്ലാ കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്.
ഡല്‍ഹി പീഡനക്കേസില്‍ ആറു പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒന്നാം പ്രതി ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയും ചികിത്സയിലിരിക്കെ മരണമടയുകയും ചെയ്‌തത്. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha