Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...

ഐഎസ് ഭീകരര്‍ പിടികൂടിയ 39 ഇന്ത്യാക്കാരും വർഷങ്ങൾക്ക് മുൻപേ തന്നെ കൊല്ലപ്പെട്ടിരുന്നു... കേന്ദ്രം എന്തിന് നുണ പറഞ്ഞു ... ഐ എസ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയുടെ മരവിപ്പിക്കുന്ന ഓർമ്മകൾ...

20 MARCH 2018 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയാണ് ഹര്‍ജിത് മസിഹ്. സര്‍ക്കാരിനോടും തന്നെ കാണാന്‍ എത്തിയവരോടും ഹര്‍ജിത് പറഞ്ഞത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂര കഥകളായിരുന്നു. എന്നാൽ അന്നുതന്നെ 39 പേരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അറിയമായിരുന്നെന്ന് ഭീകരരുടെ കൈയില്‍ നിന്നും രക്ഷപെട്ട ഹര്‍ജിത് മാസിഹ്. ഭീകരര്‍ എല്ലാവരെയും തന്റെ കണ്മുന്നില്‍ വെച്ചാണ് കൊന്നതെന്ന് പറഞ്ഞെങ്കിലും സുഷമ സ്വരാജ് ഇത് തള്ളിക്കളഞ്ഞെന്നും ഹര്‍ജിത് പറഞ്ഞു. നാല് വര്‍ഷമായി എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആരോപിക്കുന്നത്.

എന്നാൽ ഹര്‍ജിത് പറയുന്നത് കളമാണെന്നും, എല്ലാവരും ജീവനോടെ ഉണ്ടെന്നുമാണ് തനിക്കു കിട്ടിയ റിപ്പോര്‍ട്ടുകള്‍ എന്നാണ് സുഷമ സ്വരാജ് വാദിച്ചത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിലപാട് മാറ്റിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി. എല്ലാവരും സുരക്ഷിതരാണെന്ന് പറഞ്ഞു കുടുംബങ്ങള്‍ക്കു പ്രതിക്ഷ നല്‍കിയ ശേഷമാണ് വിദേശ കാര്യ മന്ത്രി എല്ലാവരും കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തിയത്.

കാലില്‍ വെടിയേറ്റിട്ടും ധൈര്യം വിടാതെ പിടിച്ചുനിന്ന ഹര്‍ജിത് ഒരുവിധത്തില്‍ നാടെത്തി. ബംഗ്ലാദേശികള്‍ക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാന്‍ എത്തുന്നവരുടെ സഹായത്തോടെ അലി എന്ന വ്യാജപേരിലാണ് രക്ഷപ്പെട്ടതെന്ന് ഹര്‍ജിത് പറയുന്നു.

എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഹര്‍ജിതിന്റെ തൊഴിലുടമയും ഭക്ഷണ വിതരണം ചെയ്യുന്നവരും സഹായിച്ചിരിക്കാമെന്നാണ് മന്ത്രി പറയുന്നത്.പഞ്ചാബിലെ ഗുള്‍ദാസ്പുര്‍ സ്വദേശിയാണ് ഹര്‍ജിത്. നാലംഗ കുടുംബത്തിലെ ഏക അത്താണി. 2014 മെയ് വരെ സാധാരണമായിരുന്നു ഹര്‍ജിതിന്റെ ജീവിതം. മൊസൂളിലെ ഫാക്ടറിയില്‍ ആയിരുന്നു ഹര്‍ജിത് ജോലി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ മെയ് മാസത്തിലാണ് ഐ.എസ് ഭീകരര്‍ അവരുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി മൊസൂള്‍ പട്ടണം കീഴടക്കിയത്.

വൈകാതെ ഹര്‍ജിതും കൂട്ടരും ജോലി ചെയ്തിരുന്ന ഫാക്ടറിയിലും അവര്‍ കടന്നുവന്നു. തൊഴിലാളികളെ എല്ലാം ബന്ദികളാക്കി.പിന്നീട് അജ്ഞാതമായ ഏതോ പ്രദേശത്ത് എത്തിച്ചു. തുടര്‍ന്ന് മുട്ടുകുത്തിനില്‍ക്കാന്‍ അവര്‍ ആജ്ഞാപിച്ചു. എല്ലാവരേയും നിരത്തി നിര്‍ത്തി അവര്‍ വെടിവച്ചു. വലതു കാലില്‍ വെടികൊണ്ട തന്നെയും രക്തമൊലിച്ച്‌ ജീവനറ്റു കിടന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം തള്ളി അവര്‍ കടന്നുപോയി. അബോധാവസ്ഥയില്‍ ആയിരുന്നു താനപ്പോള്‍. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം കൊല്ലപ്പെട്ടു എന്ന യഥാര്‍ത്ഥ്യം താന്‍ തിരിച്ചറിഞ്ഞു.

കുറച്ചു ദിവസം നടന്നപ്പോള്‍ ഒരു ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപില്‍ എത്തപ്പെട്ടു. അവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നും ഹര്‍ജിത് പറഞ്ഞു. 2017ല്‍ ഒരു ദേശീയ ദിനപത്രത്തിനാണ് ഹര്‍ജിത് തന്റെ അനുഭവം വിവരിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന് സര്‍ക്കാരിനോട് ഹര്‍ജിത് പറഞ്ഞിരുന്നുവെന്നാണ് ഈ ദേശീയ പത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (2 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (6 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (21 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (26 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (4 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends