Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ക്ക് എട്ടിന്റെ പണി; പുതുച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കും

22 MARCH 2018 01:22 PM IST
മലയാളി വാര്‍ത്ത

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി, കേരളത്തിന് ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. കേസെടുക്കാനായി ഈ വാഹനങ്ങളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ഇന്നുമുതല്‍ നടപടി തുടങ്ങുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍.

ഇവ നിരത്തിലോടുന്നുണ്ടോ എന്നറിയാന്‍ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ഇത്തരത്തില്‍ 1200 ഓളം വാഹനങ്ങളുണ്ട്. സംസ്ഥാനത്ത് നിയമാനുസൃത നികുതി ഒടുക്കി, രജിസ്ട്രേഷന്‍ ഇവിടേക്ക് മാറ്റി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നിട്ടും ഇവ രംഗത്തുവരാത്തതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാനുള്ള തീരുമാനം.

പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ വാഹനങ്ങള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. മുന്നൂറ് വാഹനങ്ങള്‍ മാത്രമാണ് നിര്‍ദേശം പാലിച്ചത്. ശേഷിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കാനാണ് തീരുമാനം.

ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകള്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമായത്. കേരളത്തില്‍ വില്‍പ്പന നടത്തിയതും ഇറക്കുമതി ചെയ്തതുമായ ആഡംബര വാഹനങ്ങളാണ് കുറഞ്ഞ നികുതിയുള്ള പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഉടമകള്‍ അവിടെ താമസിക്കുന്നു എന്ന വ്യാജ വിലാസം തരപ്പെടുത്തിയായിരുന്നു രജിസ്ട്രേഷന്‍. ചില സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആഡംബര കാറുകള്‍ പുതുച്ചേരി രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കിയിരുന്നു.

അതിന് പിന്നാലെയാണ് ഇത്തരം ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍, മിക്ക വാഹനങ്ങളും രംഗത്തുവരാന്‍ വിസമ്മതിച്ചു. പ്രതീക്ഷിച്ചതിനെക്കാള്‍ വളരെക്കുറച്ച്‌ 20 കോടി മാത്രമാണ് കിട്ടിയത്. നികുതി വെട്ടിപ്പിനായി പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങള്‍ ഏറെയും ഉള്ളത് എറണാകുളത്തും കോഴിക്കോട്ടുമാണ്.

അന്വേഷണത്തിനിടെ എറണാകുളത്ത് ഒരു വാഹന ഡീലറുടെ ഡീലര്‍ഷിപ്പ് റദ്ദാക്കിയിരുന്നു. അന്വേഷണ വല മുറുക്കിയതു കൊണ്ട് കേരളത്തിന് മറ്റൊരു നേട്ടമുണ്ടായി. നികുതി വെട്ടിപ്പിന് പുതുച്ചേരിയില്‍, പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളത്തില്‍ അമ്ബതോളം ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (16 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (28 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (38 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (59 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends