സേവനത്തിനിടെ മരിച്ച സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സേവനത്തിനിടെ മരിച്ച സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ നല്‍കി വന്നിരുന്ന ആനുകൂല്യം 2017 മുതല്‍ 10,000 രൂപയാക്കി വെട്ടിക്കുറിച്ചിരുന്നു. സൈനികരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. സേവനത്തിനിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, ബുക്കിനും യൂണിഫോമിനും ചിലവാകുന്ന തുക എന്നിവയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ 2017 ജൂലായ് മുതല്‍ പതിനായിരത്തിന് മുകളിലുള്ള തുകക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 2,679 വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 1971 ല്‍ ബംഗ്‌ളാദേശ് യുദ്ധത്തില്‍ വീരമൃത്യു അടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള ആദരവ് എന്ന നിലയിലാണ് ഈ ആനുകൂല്യം ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























